പ്രസവത്തിന്റെ ആശുപത്രി ബില്‍ അടച്ചത് ഞാൻ തന്നെ.!! ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മുതൽ കിട്ടുന്നതില്‍ കുറച്ച്  പണം സൂക്ഷിച്ചു വെക്കും; പ്രസവ രക്ഷ ആഘോഷമാക്കി ഡിവൈൻ.!! | Divine Clara Done Prasava Susrusha

Divine Clara Done Prasava Susrusha : നടി ഡിംപിള്‍ റോസിന്റെ സഹോദരനുമായുള്ള വിവാഹത്തോടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഡിവൈൻ ക്ലാര ഡോൺ. ഡിംപിളിന് പിന്നാലെ യൂട്യൂബ് ചാനൽ തുടങ്ങുകയും തന്റെ വീട്ടിലെ എല്ലാ വിശേഷങ്ങളും  വീഡിയോകളിലൂടെ ഡിവൈൻ പങ്കുവെക്കുകയും ചെയ്തതോടെ താരം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. അടുത്തിടെയാണ് രണ്ടാമതൊരു കുഞ്ഞിന്റെ അമ്മയായതിന്റെ സന്തോഷം പങ്കുവെച്ച് ഡിവൈൻ തന്റെ യൂട്യൂബ് വീഡിയോയിലൂടെ  എത്തിയത്.

ഒപ്പം പ്രസവ ശേഷം ആരാധകരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരവും  ക്യു ആന്‍ഡ് എ വീഡിയോയിലൂടെ  ഡിവൈൻ നൽകിയിരുന്നു. കുറേ നാളുകളായി നിരന്തരമായി വരാറുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണെന്ന് പറഞ്ഞാണ് ഡിവൈൻ വിഡിയോയിൽ സംസാരിക്കാൻ തുടങ്ങിയത്. രണ്ടാമത്തെ പ്രസവത്തിന്റെ ചിലവ് നോക്കിയത് താന്‍ തന്നെയാണ്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ താന്‍ യുട്യൂബിലൂടെ കിട്ടുന്ന വരുമാനത്തിൽ  കുറച്ച് പൈസ മാറ്റിവെക്കുന്നുണ്ടായിരുന്നു വെന്നും ഇപ്പോൾ താൻ ഫിനാന്‍ഷ്യലി ശരിക്കും ഇന്‍ഡിപെന്‍ഡന്റായി എന്നും ഡിവൈൻ വിഡിയോയിൽ പറയുന്നുണ്ട്.

ഒപ്പം തന്റെ പ്രസവ ശുശ്രൂഷയുടെ കാര്യങ്ങളും താരം മറ്റൊരു വീഡിയോയിലൂടെ ആരാധകരോട് പറയുന്നുണ്ട്. എറണാകുളം ആലുവയിലെ എടത്തല എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന നിഹാര ആയുർകെയറിലായിരുന്നു ഡിവൈൻന്റെ  പ്രസവരക്ഷ നടത്തിയത്. മൂത്തമകൻ തോമ്മുവിനെയും താരം കൂടെ കൂട്ടിയിരുന്നു. അതുകൊണ്ടു തന്നെ  അവനെ പിടിച്ചിരുത്താൻ പറ്റുന്ന സ്ഥലം ആവശ്യമായിരുന്നെന്നും അത് തന്നെയാണ് ലഭിച്ചിരുന്നത് എന്നും ഡിവൈൻ പറയുന്നുണ്ട്.

പാർക്കും റൂമും എല്ലാം ചേർന്ന കംപ്ലീറ്റ് വീട് അറ്റ്മോസ്‌ഫെയറിലാണ് നിഹാര ഉള്ളതെന്നും താരം പറയുന്നു. ഒപ്പം ചുറ്റുവട്ടവും റൂമും താരം വീഡിയോയിൽ കാണിക്കുന്നുണ്ട്. ബോഡി മസാജ്, ഫേസ് മസാജ്, ഹെഡ് മസാജ്, സ്റ്റീമും തുടങ്ങി  കുഞ്ഞിനും തനിക്കും ലഭിച്ച കാര്യങ്ങളെപ്പറ്റിയും താരം വാചാലയാകുന്നുണ്ട്.  തികച്ചും വ്യത്യസ്തമായ അന്തരീക്ഷമാണ് നിഹാര എന്നാണ് ഡിവൈൻ വ്യക്തമാക്കുന്നത്.  ഒപ്പം തൊമ്മു അടിച്ചുപൊളിക്കുന്നതും വീഡിയോയിൽ കാണാം. ചാക്കോച്ചി എന്നാണ് ഇളയ മകനെ താരം വിളിക്കുന്നത്.