കഴിഞ്ഞ 26 വർഷമായി അവൾ എനിക്കൊപ്പം ഉണ്ട്; ഇന്ന് ഞങ്ങളുടെ പതിനാറാം വിവാഹ വാർഷികം, പ്രിയതമക്ക് ആശംസയുമായി ഹരീഷ് കണാരൻ.!! | Hareesh Kanaran 16 Th Wedding Anniversary

Hareesh Kanaran 16 Th Wedding Anniversary : മിമിക്രി വേദികളിലൂടെ എത്തി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നിരവധി താരങ്ങൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. അതിൽ എടുത്തു പറയേണ്ട പേരാണ് ഹരീഷ് കണാരന്റേത്. കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയിലൂടെ എത്തിയ ആളുകൾക്ക് സുപരിചിതമായി മാറിയ മുഖമാണ് ഹരീഷിന്റേത്.

കോമഡി ഫെസ്റ്റിവലിൽ താരം അവതരിപ്പിച്ച ജാലിയൻ കണാരൻ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഹരീഷിന്റെ പേര് ഹരീഷ് കണാരൻ എന്ന് മാറുന്നത്. പിന്നീടിങ്ങോട്ട് മലയാള സിനിമയിൽ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ അദ്ദേഹത്തിന് അവസരവും ലഭിച്ചു. ലഭ്യമായ കഥാപാത്രങ്ങൾ ഓരോന്നും അതിന്റെ പൂർണ്ണതയിൽ എത്തിക്കുവാൻ 100% ആത്മാർത്ഥതയോടെ തന്നെയാണ് താരം ശ്രമിച്ചിട്ടുള്ളത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് സിനിമ മേഖലയിൽ ഇത്രയധികം വിജയം നേടുവാൻ അദ്ദേഹത്തിന് സാധിച്ചതും അത്രയധികം ആത്മാർത്ഥതയും അർപ്പണബോധവും തന്റെ പ്രൊഫഷനോട് കാണിച്ചത് കൊണ്ട് തന്നെയാണ്. ഇന്ന് സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യം തന്നെയാണ്. അതുകൊണ്ടുതന്നെ ഓരോ വിശേഷങ്ങളും വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുക്കാറുമുണ്ട്.

ഇന്ന് ഹരീഷ് കണാരൻ തന്റെ വിവാഹ വാർഷികം ആഘോഷിക്കുകയാണ്. പ്രിയപ്പെട്ടവൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് വിവാഹ വാർഷികത്തിന്റെ സന്തോഷം താരം ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. ഒരു വർഷം പുറകെ നടന്ന് പ്രേമിച്ചാണ് ഹരീഷ് സന്ധിയെ സ്വന്തമാക്കുന്നത്. പത്തു കൊല്ലത്തോളം പ്രേമിച്ചു നടന്ന ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഇന്ന് 16 വർഷം പിന്നിടുകയാണ്. ജീവിതത്തിൽ കൂടുതൽ മധുരം പങ്കുവയ്ക്കാൻ രണ്ട് കുരുന്നുകൾ കൂടി താരത്തിന് വന്നുചേർന്നിട്ടുണ്ട്. കഴിഞ്ഞ 26 വർഷമായി തന്റെ പ്രിയപ്പെട്ടവൾ തനിക്കൊപ്പം ഉണ്ടെന്ന് ഹരീഷ് വളരെയധികം സന്തോഷത്തോടെ തന്നെയാണ് പറയുന്നത്.

പഴയകാലത്തെ പ്രണയങ്ങളൊക്കെ നാട്ടുകാർ ആദ്യം അറിഞ്ഞ് വീട്ടിൽ പൊക്കുന്നത് പോലെ തന്നെയായിരുന്നു തന്റേതും. സന്ധ്യയുമായി പലയിടത്തും വെച്ച് സംസാരിക്കുന്നത് നാട്ടുകാർ കണ്ടതോടെ കാര്യം വീട്ടിൽ അറിയുകയും ആകെ സീൻ ആവുകയും ചെയ്തു.വിവാഹം കഴിഞ്ഞ സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ പോലും അത് ആരെയും അറിയിക്കുവാൻ തങ്ങൾ പോയിട്ടില്ലെന്ന് വളരെ അഭിമാനത്തോടെ തന്നെയാണ് ഹരീഷ് പറയുന്നത്. ഇപ്പോൾ താരത്തിന് വിവാഹ വാർഷിക ആശംസകൾ അറിയിച്ചുകൊണ്ട് നിരവധിപേർ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്.