ക്രീറ്റിവിറ്റിയുടെ മാരക വേർഷൻ.!! സോഷ്യൽ മീഡിയയെ കൺഫ്യൂഷൻ അടിപ്പിച്ച കലാകാരൻ; എല്ലാം ഞാൻ തന്നെ വരച്ചതാണ്.!! | Painted Himself Painting Himself Phots Viral In Social Media

Painted Himself Painting Himself Phots Viral In Social Media : ഇന്നത്തെ തലമുറയുടെ മേൽ സോഷ്യൽ മീഡിയയുടെ സ്വാധീനം പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര വലുതാണ്. കയ്യിലൊരു സ്മാർട്ട്‌ ഫോൺ ഉണ്ടെങ്കിൽ ലോകം മുഴുവൻ എക്സ്പ്ലോർ ചെയ്യാൻ ഏതൊരു സാധാരണ മനുഷ്യനും നിമിഷ നേരം കൊണ്ട് കഴിയും. ഭക്ഷണം, വസ്ത്രധാരണം, സംസാരശൈലി അങ്ങനെ എല്ലാം മാറ്റങ്ങൾക്ക് വിധേയപ്പെട്ടു കഴിഞ്ഞു. അപ്ഡേഷൻ എന്നത് എല്ല മേഖലകളിലും വന്നു കഴിഞ്ഞു.

വ്യത്യസ്തമായ എന്തിനും ഇന്റർനെറ്റിൽ വളരെ വലിയ സാദ്ധ്യതകൾ ഉണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ വ്യത്യസ്തത ഉണ്ടെങ്കിൽ മാത്രമാണ് നമ്മുടെ ഏതൊരു ഉൽപ്പന്നവും വൈറൽ ആകുന്നതും അംഗീക്കരിക്കപ്പെടുന്നതും. ഇപോഴിതാ അത്തരത്തിൽ വ്യത്യസ്തനായ ഒരു കലാകാരൻ ആണ് ഇൻസ്റ്റഗ്രാമിൽ വൈറൽ ആയിരിക്കുന്നത്. ചിത്രകാരന്മാർ സാധാരണയായി മോഡലുകളെ പോസ് ചെയ്യാൻ നിർത്തി അവരുടെ ചിത്രങ്ങൾ വരയ്ക്കാറുണ്ട്. എന്നാൽ ആരുടേയും സഹായമില്ലാതെ സ്വന്തം ചിത്രം വരയ്ക്കുന്ന വ്യത്യസ്തനായ ഒരു കലാകാരന്റെ ചിത്രണങ്ങളാണ് അത്. ആദ്യത്തെ ചിത്രത്തിൽ ഒരു കലാകാരൻ സ്വന്തം ചിത്രം വരയ്ക്കുന്നതാണ്.

കൊള്ളാം വ്യത്യസ്തമായിരിക്കുന്നു എന്ന് എല്ലാവർക്കും തോന്നും ഇനി രണ്ടാമത്തെ ചിത്രത്തിലേക്ക് വരുമ്പോ കണ്ടവർ ഒന്ന് കൺഫ്യൂഷനിൽ ആകും. ചിത്രം വരക്കുന്ന തന്റെ തന്നെ ചിത്രം വരയ്ക്കുന്ന തന്നെ വരക്കുകയാണ് കലാകാരൻ വായിക്കുമ്പോൾ തന്നെ എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നുണ്ടല്ലേ എന്നാൽ പിന്നീട് വരുന്ന ചിത്രങ്ങളൊക്കെ കണ്ടാൽ ആണ് ആകെ കുഴയാൻ പോകുന്നത്.

മൂന്നാമത്തെ ഫോട്ടോയിൽ ഈ മൂന്ന് ചിത്രങ്ങളും വരയ്ക്കുന്ന ഇതേ ചിത്രകാരനെ കാണാം കയ്യിലൊരു കറുപ്പ് നിറമുള്ള പൂച്ച കുഞ്ഞിനേയും കാണാം. അപ്പോൾ പിന്നെ ഊഹിക്കാമല്ലോ അഞ്ചാമത്തെ ഫോട്ടോയിൽ എന്തായിരിക്കും എന്ന്. ഇങ്ങനെ 6 ഫോട്ടോകളും 6 ചിത്രങ്ങളും ആണ് ഉള്ളത്. ക്രീറ്റിവിറ്റിയുടെ മാരക വേർഷൻ എന്ന് തന്നെ ഇതിനെ വിളിക്കണം. ചിത്ര രചനയിലുള്ള അതിസാമാന്യ കഴിവ് എന്നതിലുപരി ഒരു കലാകാരൻ തന്റെ ക്രീയേറ്റിവിറ്റി എങ്ങനെ ഉപയോഗിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വൈറൽ പോസ്റ്റ്‌.