നടന്നാൽ വീഴുന്ന പ്രായത്തിൽ ക്ലാസിക്കൽ ഡാൻസ്.!! ഉറച്ച ചുവടുകളും ചടുല താളവുമായി അത്ഭുതപ്പെടുത്തി കൊച്ചു സുന്ദരി; ചേച്ചിക്കൊപ്പം ഡാൻസ് കളിച്ച് വൈറലായ സമിഷമോൾ.!! | Sanmika Samisha Sisters Viral Dace

Sanmika Samisha Sisters Viral Dace : കൊച്ചു കുട്ടികൾ എന്ത് ചെയ്താലും കണ്ടിരിക്കാൻ ഒരു കൗതുകമുണ്ട്. കാരണം അവരുടെ എല്ലാ പ്രവർത്തികൾക്കും നിഷ്കളങ്കമായ ഒരു സൗന്ദര്യം ഉണ്ടാകും. എന്നാൽ മൂന്നു വയസ്സിൽ തന്നെ അത്ഭുതകരമായി നൃത്തം ചെയ്യുന്ന സമിഷ എന്ന കൊച്ചു മിടുക്കി കൗതുകത്തോടൊപ്പം അല്പം അത്ഭുതവും കൂടിയാണ് സമ്മാനിക്കുന്നത്.

കോഴിക്കോട് മാവൂരിൽ താമസിക്കുന്ന സമിഷ നല്ല അസ്സലായി ക്ലാസിക്കൽ നൃത്തം ചെയ്യും എന്നാൽ ഇതിനു വേണ്ടി പ്രത്യേകം ട്രൈനിങ്ങോ പ്രാക്ടിസോ ഒന്നും സമിഷക്ക് ലഭിച്ചിട്ടില്ല അല്ലെങ്കിലും മൂന്ന് വയസ്സ് എന്നൊക്കെ പറയുന്നത് കുട്ടികൾ ശരിയായി നടക്കാൻ പഠിച്ചു തുടങ്ങുന്ന ഒരു പ്രായം മാത്രമാണല്ലോ. തട്ടിയും മുട്ടിയും വീണുമൊക്കെ ഒരുപാട് പരിക്കുകൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രായം. എന്നാൽ സമിഷയ്ക്ക് ഇതൊന്നും ബാധകമല്ല ഉറച്ച ചുവടുകളാണ് ഈ കൊച്ചു മിടുക്കിക്ക് ഈ പ്രായത്തിലും.

സമിഷയുടെ ചേച്ചിയായ സാൻവിക ഒരു ഡാൻസ് സ്റ്റുഡന്റ് ആണ് ചേച്ചിയുടെ നൃത്തം കണ്ട് ശീലിച്ച സമിഷ ചേച്ചിയോടൊപ്പം പിന്നീട് കൂടുകയായിരുന്നു. 4 വർഷമായി സാൻവിക നൃത്തം അഭ്യസിക്കുന്നുണ്ട്. ഇപ്പോൾ സാൻവികയ്‌ക്കൊപ്പം സ്റ്റേജിൽ ഡാൻസ് ചെയ്യാൻ അനിയത്തിക്കുട്ടി സമിഷയും ഉണ്ടാകും. അങ്ങനെയാണ് സമിഷ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.

ഏറ്റവുമൊടുവിൽ ഇൻസ്റ്റയിൽ പോസ്റ്റ്‌ ചെയ്ത വീഡിയോയ്ക്ക് ഇപ്പൊ തന്നെ വൺ മില്യൺ വ്യൂസ് ആണ് കിട്ടിയത്. ക്ലാസ്സിൽ ഡാൻസ് ആണ് താരം വീഡിയോ ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ ഈ കൊച്ചു മിടുക്കികളുടെ ഒരുപാട് വീഡിയോസ് വേറെയും ഉണ്ട്. മഴവിൽ മനോരമയിലെ കിടിലം എന്ന പ്രോഗ്രാമിലും സമിഷക്കുട്ടിയും ചേച്ചിയും പങ്കെടുത്തിരുന്നു. സമിഷക്കുട്ടിയുടെ ഡാൻസ് കണ്ട് പ്രേക്ഷകർ മാത്രമല്ല കിടിലത്തിന്റെ ജഡ്ജസും ഞെട്ടി. സമിഷയുടെ താളത്തെക്കുറിച്ചും ചുവടുകളെക്കുറിച്ചും എടുത്ത് പറഞ്ഞാണ് ജഡ്‌ജ്‌ ആയ നവ്യ നായർ ഉൾപ്പെടെയുള്ളവർ കുഞ്ഞിനെ അഭിനന്ദിച്ചത്.