എന്നാ മുടിഞ്ഞ ഗ്ലാമറാ മുത്തശ്ശാ.!? ഗ്രാൻഡ് പാരന്റ് ടൈം ചിത്രവുമായി മുകേഷ്; അപ്പൂപ്പനായി എങ്കിലും ഒടുക്കത്തെ ലുക്കാണെന്ന് കമന്റുകൾ.!! | Actor Mukesh Grand Parent Time

Actor Mukesh Grand Parent Time : മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണല്ലോ മുകേഷ്. 1980 കളിൽ തന്നെ സിനിമാ ലോകത്ത് എത്തിയ താരം പിന്നീട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അഭിനയ ലോകത്ത് ശ്രദ്ധ നേടുകയായിരുന്നു. ഹാസ്യ റോളുകളിൽ എത്തി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും വില്ലൻ വേഷങ്ങളിലും സഹനടൻ വേഷങ്ങളിലും ഒരുപോലെ അഭിനയിച്ച് ഫലിപ്പിച്ചു കൊണ്ട് സിനിമ പ്രേമികളെ ഞെട്ടിക്കാനും താരത്തിന് സാധിച്ചിരുന്നു.

ഒരു അഭിനേതാവ് എന്നതിലുപരി മികച്ച ഒരു അവതാരകൻ കൂടിയായ താരത്തിന്റെ ഏതൊരു പ്രോഗ്രാമിലെയും അവതരണം പ്രേക്ഷകർ കണ്ടിരുന്നു പോകുന്ന തരത്തിലുള്ളതാണ്. മാത്രമല്ല അഭിനയത്തോടൊപ്പം തന്നെ രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ തിളങ്ങിയ വ്യക്തിത്വം കൂടിയാണ് മുകേഷ്. കൊല്ലംക്കാരുടെ പ്രിയപ്പെട്ട എംഎൽഎ കൂടിയായ മുകേഷ് സാമൂഹിക സാംസ്കാരിക മേഖലകളിലും നിറസാന്നിധ്യമാണ്. വർഷമെത്ര കഴിഞ്ഞിട്ടും തന്റെ പഴയ ശൈലിയിൽ നിന്നും അഭിനയത്തിൽ നിന്നും ഒരു വിട്ടുവീഴ്ചയും ചെയ്യാത്തതാണ് താരത്തിന്റെ വിജയമെന്നാണ് ആരാധകരുടെ അഭിപ്രായം.

സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരത്തിന്റെ ഏതൊരു അപ്ഡേറ്റുകൾക്കും വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്. രാഷ്ട്രീയവും സിനിമയും ഹാസ്യവും നിറഞ്ഞ താരത്തിന്റെ ഓരോ പോസ്റ്റുകളും നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

തന്നെയുമല്ല തന്റെ പഴയകാല കോമഡി വീഡിയോകളും ട്രോൾ ഫോട്ടോകളും ഇദ്ദേഹം തന്നെ നർമ്മം നിറഞ്ഞ ക്യാപ്ഷനുകളിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ, കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കുഞ്ഞുടുപ്പിട്ട ഒരു കൊച്ചു കുഞ്ഞിനോടൊപ്പം ഉള്ള ചിത്രമായിരുന്നു താരം പങ്കുവച്ചിരുന്നത്. കൊച്ചു കുഞ്ഞിനെ കയ്യിൽ ഉയർത്തിപ്പിടിച്ചു കൊണ്ട് അതിനെ കളിപ്പിക്കാനും രസിപ്പിക്കാനും ശ്രമിക്കുന്ന മുകേഷിനെയും ചിത്രത്തിൽ കാണാൻ സാധിക്കുന്നതാണ്. “ഗ്രാൻഡ് പാരന്റ് ടൈം” എന്ന് ക്യാപ്ഷനിൽ പങ്കുവച്ച ഈ ഒരു ചിത്രം ക്ഷണനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ വളരെ രസകരമായ പ്രതികരണങ്ങളും ചിത്രത്തിന് താഴെ കാണാവുന്നതാണ്.