4 മണിക്കൂർ കൊണ്ട് 52 ൽ നിന്ന് 25 വയസ്സിലേക്ക്.!! ഈ സൗന്ദര്യം ഒക്കെ എവിടെ ഒളിപ്പിച്ചു വെച്ചിരുന്നു.!? ചേച്ചിയുടെ ആ സന്തോഷം അതിശയിപ്പിച്ചു; കേരളത്തെ ഞെട്ടിച്ച അടിപൊളി മെയ്ക്ക് ഓവർ വൈറൽ വീഡിയോ ഇതാ.!! | Make Over Of A Home Made As bridal Video Viral

Make Over Of A Home Made As bridal Video Viral : മേക്കപ്പിന്റെ കാലം കഴിഞ്ഞു ഇപ്പോൾ മെയ്ക്ക് ഓവർ ആണ് താരം.നമ്മുടെ ഡ്രെസ്സിങ്ങും സൗന്ദര്യവും വ്യക്തിത്വവുമെല്ലാം ജീവിത സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. പല തരം പ്രാരാബ്ധങ്ങൾക്കിടയിൽ പെട്ട് വീർപ്പു മുട്ടുമ്പോൾ നമ്മുടെ രൂപവും അതിനനുസരിച്ചു നിറം മങ്ങാറുണ്ട്. എന്നാൽ ശരീരത്തിൽ ചെറിയൊരു മാറ്റം വരുത്തിയാൽ പോലും നമ്മുടെ ജീവിതത്തിന്റെ കാഴ്ചപ്പാട് മാറിയേക്കാം.

മാത്രവുമല്ല എത്ര തിരക്ക് പിടിച്ച ജീവിതമാണ് നയിക്കുന്നതെങ്കിലും സെൽഫ് ലവ്വിന് വേണ്ടി സമയം കണ്ടെത്തേണ്ടതുണ്ട്. തസോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള മേക്ക് ഓവർ വീഡിയോകൾ വൈറൽ ആകാറുണ്ട്. എന്നാൽ മലയാളികളെ ഒന്നടങ്കം കയ്യടിപ്പിച്ച ഒരു മെയ്ക്ക് ഓവർ ആണ് ഇപ്പൊൾ വൈറൽ ആയിരിക്കുന്നത്. വീട്ടുജോലിക്കാരിയായ 52 കാരിയെ 25 വയസ്സുകാരിയാക്കിയ മേക്ക് ഓവർ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ണൂർ സ്വദേശിയായ ജിൻസി രഞ്ജുവാണ് ജിൻസിയുടെ സ്ഥാപനമായ മിയ ബെല്ല ബ്യൂട്ടി കെയറിന്റെ ഇൻസ്റ്റാഗ്രാം പേജിൽ സന്തോഷകരമായ ഈ വീഡിയോ പങ്ക് വെച്ചത്.

കണ്ണൂർ സ്വദേശിയായ ജിൻസിയുടെ വീട്ടിൽ ജോലി ചെയ്യുന്ന ചന്ദ്രിക എന്ന 52 കാരിയെ മണിക്കൂറുകൾ കൊണ്ടാണ് ജിൻസി ഒരു 25 കാരി സുന്ദരിയാക്കി മാറ്റിയത്. തുണി അലക്കികൊണ്ട് നിൽക്കുന്ന ചേച്ചിയോട് ഇന്ന് എന്റെ കൂടെ പോരുന്നോ എന്ന് ജിൻസി ചോദിക്കുന്നുണ്ട്. വന്നാൽ എന്നെയും മേക്കപ്പ് ചെയ്യുവോ എന്നാണ് ചന്ദ്രിക ചേച്ചി തിരിച്ചു ചോദിക്കുന്നത്.

എന്റെയൊന്നും കല്യാണത്തിന് പോലും ഒരുങ്ങിയിട്ടില്ല എന്നും ചേച്ചി പറയുന്നുണ്ട്. പിന്നീട് നടന്നതെല്ലാം വളരെ അത്ഭുതത്തോടെയെ കണ്ടിരിക്കാൻ പറ്റൂ. 52 കാരിയായ ചേച്ചി അതാ 25 കാരിയായ കല്യാണപ്പെണ്ണായി മാറിയിരിക്കുന്നു. ജിൻസിയുടെ സുഹൃത്തിന്റെ കല്യാണ നിശ്ചയം സാരിയാണ് ചന്ദ്രിക ചേച്ചിയെ ഉടുപ്പിച്ചത്. ഈ സൗന്ദര്യം ഒക്കെ എവിടെ ഒളിപ്പിച്ചു വെച്ചിരുന്നു എന്നാണ് വീഡിയോ കണ്ടവരുടെയെല്ലാം ചോദ്യം. ഒരുങ്ങി നടക്കാൻ ഇഷ്‌ടപ്പെടാത്ത മനുഷ്യർ കാണില്ല ഏതായാലും ചന്ദ്രിക ചേച്ചി ഒരുപാട് കാലങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരു ആഗ്രഹമാണ് ജിൻസി സാധിച്ചു കൊടുത്തത്. ചന്ദ്രിക ചേച്ചിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് എന്നാണ് ജിൻസി പറയുന്നതും.

Rate this post