യൂസഫ് ഇക്കക്കും മമ്മുട്ടിക്കും പിന്നാലെ ആ വലിയ നേട്ടം സ്വന്തമാക്കി ഷെയ്ൻ നിഗം; 3.80 കോടിയുടെ മെഴ്‌സിഡസ് ബെൻസ് സ്വന്തമാക്കി 28 കാരൻ; യാത്രകൾക്ക് ഇനി ആഡംബര വേഗത.!! | Shane Nigam New Car Mercedes Maybach GLS 600

Shane Nigam New Car Mercedes Maybach GLS 600 : മലയാളികളുടെ പ്രിയതാരമാണ് ഷെയ്ൻ നിഗം. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം പിന്നീട് മലയാള സിനിമയിലെ യുവ നായകരിൽ അറിയപ്പെടുന്ന താരമായി മാറുകയായിരുന്നു. അമൃതയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയായിരുന്നു ഷെയ്ൻ ചലച്ചിത്ര രംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത്.

പൃഥ്വിരാജ് ചിത്രമായ അൻവർ ആയിരുന്നു താരത്തിൻ്റെ ആദ്യ ചിത്രം. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം പിന്നീട് മലയാള സിനിമയിലെ യുവ നായകരിൽ തിളങ്ങി നിന്നു. 2023-ൽ പുറത്തിറങ്ങിയ ആർഡിഎക്സായിരുന്നു താരത്തിൻ്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. സോഷ്യൽ മീഡിയയിൽ സജീവമായ ഷെയ്ൻ താരത്തിൻ്റെ വിശേഷങ്ങളുമായി എത്താറുണ്ട്.

ഇപ്പോഴിതാ താരത്തിൻ്റെ ഒരു സന്തോഷവാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദ ബ്രിഡ്ജ് വെ മോട്ടോർസ് ആണ് ആ സന്തോഷ വാർത്ത പങ്കുവച്ചിരിക്കുന്നത്. 3.80 കോടി വിലവരുന്ന ലക്ഷ്വറി കാറായ മെഴ്സിഡീസ് ബെൻസിൻ്റെ എസ് യുവി ജി എൽ എസ് 600 ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കുടുംബത്തോടൊപ്പമാണ് താരം താക്കോൽ സ്വീകരിച്ചത്.

2022 – ൽ പുറത്തിറങ്ങിയ ഈ വാഹനം മമ്മൂട്ടിയും യൂസഫലിയുമാണ് നേരത്തെ സ്വന്തമാക്കിയത്. ഇപ്പോഴിതാ 28 കാരനായ ഷെയ്ൻ നിഗമും താരത്തിൻ്റെ യാത്രകളിൽ കൂട്ടിന് ഈ വാഹനത്തെ സ്വന്തമാക്കിയിരിക്കുകയാണ്. മലയാള സിനിമയിൽ നിന്ന് തമിഴകത്തേക്ക് കൂടി കാലെടുത്തു വയ്ക്കുകയാണ് ഷെയ്ൻ നിഗം. വാലി മോഹൻദാസ് സംവിധാനം ചെയ്യുന്ന മദ്രാസ് കാരനിലൂടെയാണ് താരം തമിഴിലേക്ക് എത്തുന്നത്.