എടാ മതിയാടാ ഒന്നടങ്.!! ആർപ്പു വിളിച്ചവന്റെ വാ പൊത്തി ചാക്കോച്ചൻ; ചാക്കോച്ചൻ ഫാൻ പവർ കണ്ടോ.!? | Kunchacko Boban Surprise Entry At Theatre

Kunchacko Boban Surprise Entry At Theatre : 1997-ൽ മലയാള സിനിമയിലെ റൊമാൻ്റിക് ഹീറോയായി വന്ന താരമാണ് കുഞ്ചാക്കോ ബോബൻ. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും, രണ്ടു വർഷം താരം സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു. 2009-ൽ വീണ്ടും ഗംഭീര തിരിച്ചുവരവ് നടത്തി. റൊമാൻറിക് ഹീറോ എന്ന പേര് മാറ്റി തികച്ചും വ്യത്യസതമായ നിരവധി വേഷങ്ങൾ ചെയ്തു കൊണ്ട് അദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു കുഞ്ചാക്കോ ബോബൻ്റെ തികച്ചും വ്യത്യസ്ത ലുക്കിലുള്ള ‘ചാവേർ ‘ എന്ന സിനിമ തിയേറ്ററുകളിൽ റിലീസിനെത്തിയത്. പാർട്ടിയുടെ പേരിൽ നിരവധി കൊ ല പാതകം നടത്തിയ ചാവേറുകളുടെ കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം.കുഞ്ചാക്കോ ബോബനെ കൂടാതെ അർജുൻ അശോകൻ, ആൻ്റണി വർഗ്ഗീസ് തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു രാഷ്ട്രീയ കൊ ല പാതകത്തിലൂടെയാണ് ചിത്രം തുടങ്ങുന്നതെങ്കിലും കൊലപാതകികളുടെ കാഴ്ചപ്പാടുകളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.

കുഞ്ചാക്കോ ബോബൻ്റെ വ്യത്യസ്ത വേഷപകർച്ച തന്നെയാണ് ഈ ചിത്രത്തിൻ്റെ ഹൈലൈറ്റായി പറയുന്നത്. പാർട്ടിക്കുവേണ്ടി എന്തു ചെയ്യാൻ തയ്യാറായി നിൽക്കുന്ന അശോകനായാണ് കുഞ്ചാക്കോ ബോബൻ ചാവേറിൽ എത്തുന്നത്. ലുക്ക് കൊണ്ടും, അഭിനയം കൊണ്ടും തികച്ചും നെഗറ്റീവ് കഥാപാത്രമായി തിളങ്ങാൻ ചാക്കോച്ചന് കഴിയുകയും ചെയ്തു.

എന്നാൽ ‘ചാവേർ’ സിനിമ കാണാൻ ചാക്കോച്ചൻ തിയേറ്ററിൽ എത്തിയപ്പോൾ ചാക്കോച്ചൻ്റെ ആരാധകരുടെ ആവേശമാണ് ഇപ്പോൾ മീഡിയയിൽ വൈറലായി മാറുന്നത്. കാറിൽ നിന്നും ഇറങ്ങുന്നതിന് മുന്നേ താരത്തിനെ പൊതിഞ്ഞു കൊണ്ട്, ജയ് വിളിച്ചു കൊണ്ടാണ് താരത്തെ വരവേറ്റത്. കാറിൽ നിന്ന് ഇറങ്ങിയ ചാക്കോച്ചൻ വളരെ ഉച്ചത്തിൽ ജയ് വിളിക്കുന്ന ആരാധകൻ്റെ വായ തമാശ രൂപേണ കൈ കൊണ്ട് അടച്ച് മതി എന്ന രീതിയിൽ പോകുന്നതാണ് കാണുന്നത്. ചാക്കോച്ചൻ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് ഈ സിനിമ നൽകുന്നത്.