മമ്മാ പപ്പാ ആം ഹിയർ.!! ചിന്നുവിന് ഇത് ഒമ്പതാം മാസം; നിറവയറിൽ കടലോരത്ത് സർപ്രൈസ് ബേബി ഷവർ നടത്തി രാജേഷ് ഈശ്വർ.!! | Chinnu Rajesh And Rajesh Eshwar Maternity Photoshoot

Chinnu Rajesh And Rajesh Eshwar Maternity Photoshoot : ടിക്ക് ടോക്കിലൂടെ എത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികൾ ആയി മാറിയ താരങ്ങളാണ് ദീപ്തിയും രാജേഷും. തുടക്കത്തിൽ ചെറിയ ഷോട്ട് വീഡിയോസിലൂടെ എത്തി തുടർന്ന് സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമായി മാറിയ ദീപ്തിയും രാജേഷും ഇതിനോടകം അഭിനയ രംഗത്തും ഇരുവരുടെയും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലെ ക്യൂട്ട് കപ്പിൾസ് എന്ന നിലയിൽ ഇവർ ഇരുവരുടെയും സ്നേഹ പ്രകടനങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും തന്നെയാണ് ഇവർ പങ്കുവെക്കുന്ന വീഡിയോസിന്റെ പ്രധാന ആകർഷണം. ഇപ്പോൾ ഇരുവരുടെതുമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആണ്. 9 മാസം പ്രെഗ്നന്റ് ആയ ചിന്നുവിനോടൊപ്പം ഉള്ള ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്. ചിന്നുവിനൊപ്പം കടൽത്തീരത്ത് നിറവയറിൽ കൈവെച്ച് ഇരിക്കുന്ന രാജേഷിനെയാണ് ഈ ചിത്രത്തിൽ കാണുന്നത്.

കിടിലൻ കോസ്റ്റ്യൂമിൽ എത്തിയ താരങ്ങളുടെ ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത് ഇങ്ങനെയാണ് ” പപ്പാ… മമ്മാ ആം ഹിയർ, 9ത് മൻത് പ്രെഗ്നൻസി”. നിരവധി ആരാധകരാണ് താരങ്ങൾ പങ്കുവെച്ച ചിത്രത്തിന് ചുവടെ കമന്റുകളുമായി എത്തിയത്. ”ലെ ബേബി ഉറങ്ങിക്കോ അച്ഛാ നെക്സ്റ്റ് മൻത് മുതൽ ഉറങ്ങാൻ ടൈമ് ഇല്ല, വെയ്റ്റിംഗ് ഫോർ ക്യൂട്ട് ബേബി” എന്നിങ്ങനെയാണ് കമന്റുകൾ.

കൂടാതെ ആരാധകരുടെ ചോദ്യത്തിനു മറുപടിയായി രാജേഷ് ചിന്നുവിന്റെ ഡെലിവറി ഡേറ്റ് സെപ്റ്റംബർ ലാസ്റ്റ് ആണ് എന്ന് മറുപടി നൽകിയിട്ടുണ്ട്. താരം പങ്കുവെച്ച പുതിയ റീൽ വീഡിയോയും ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ചിന്നുവിന്റെ പ്രെഗ്നൻസി വെളിപ്പെടുത്തിയതും ഇൻസ്റ്റാഗ്രാം റീലിലൂടെ വളരെ സർപ്രൈസ് ആയിട്ടായിരുന്നു. ഒരു ഫോട്ടോ ഷൂട്ടിനിടയിലാണ് ചിന്നു പ്രഗ്നന്റ് ആണ് എന്ന വിവരം രാജേഷിനെ സർപ്രൈസ് ആയി അറിയിച്ചത്. ഇരുവരുടെയും പ്രണയവിവാഹം നടന്നത് 2016 ൽ ആയിരുന്നു. നിരവധി യൂട്യൂബ് സീരീസിലും ഷോർട് ഫിലിമിലും ചിന്നുവും രാജേഷും അഭിനയിച്ചിട്ടുണ്ട്. എന്നാൽ പ്രേക്ഷകരുടെ മനസ്സിൽ കൂടുതൽ ഇടം പിടിച്ചത് ഇരുവരുടെയും ഡാൻസിലൂടെയും ടിക് ടോക് വീഡിയോസിലൂടെ ആണ്.