ഇതാണ് മക്കളെ ശരിക്കും സന്തൂർ മമ്മി; നസ്രിയടെ പിങ്കി ഉമ്മയെ കണ്ട് ഞെട്ടലോടെ ആരാധകർ, ഉമ്മയോ അതോ സഹോദരിയോ.!? | Nazriya Nazim Mother Birthday

Nazriya Nazim Mother Birthday : മലയാള സിനിമ ആരാധകരുടെ പ്രിയ താരമാണ് നസ്രിയ നാസിം.1994 ഡിസംബര്‍ 20ന് ജനനം. ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരുന്നതിനു മുന്‍പ് ടെലിവിഷന്‍ അവതാരികയായിരുന്നു. മലയാളം ചാനലായ ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ എന്ന പരിപാടിയുടെ അവതാരകയായിരുന്നു.

2006ല്‍ ‘പളുങ്ക്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്ന നസ്രിയ പിന്നീട് ‘ഒരുനാള്‍ കനവ്’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. 2010ല്‍ ‘പ്രമാണി’, ‘ഒരുനാള്‍ വരും’ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. നേരം, സലാലാ മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനീകരം, ഓം ശാന്തി ഓശാന ,മണിയറയിലെ അശോകൻ, മാഡ് ഡാഡ്, ബാംഗ്ലൂർ ഡേയ്‌സ് , തിരുമണം നിക്കാഹ് തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി. ബാംഗ്ലൂർ ഡേയ്‌സ് ഷൂട്ടിനിടയിൽ ഫഹദുമായി പ്രണയത്തിലായ താരം അദ്ദേഹത്തെ വിവാഹം കഴിക്കുകയായിരുന്നു.

വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന താരം പിന്നീട് പൃഥ്വിരാജ്നൊപ്പം കൂടെ എന്ന ചിത്രത്തിൽ തിരിച്ചു വരവ് നടത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയി നിൽക്കുന്ന താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് താരം പങ്കുവെച്ച ഒരു ഫോട്ടോയാണ്.

ഉമ്മയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് ഉമ്മയോടൊപ്പം നിൽക്കുന്ന ഒരു ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.ഫോട്ടോയിൽ സുന്ദരികളായാണ് രണ്ടു പേരെയും കാണുന്നത്. ഇത് ഉമ്മ തന്നെയാണോ അതോ സഹോദരിയോ, കൂടെയുള്ള സുന്ദരി ആരാണ്, പിറന്നാളുകാരിക്ക് ആശംസകൾ തുടങ്ങി കമെന്റുകൾ ആണ് ഫോട്ടോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ദുൽഖർ സൽമാൻ, ഐശ്വര്യ ലക്ഷ്മി, മീര നന്ദൻ, തുടങ്ങി നിരവധി താരങ്ങളും ഫോട്ടോയിൽ പിറന്നാൾ ആശംസകളുമായി എത്തിയിട്ടുണ്ട്.