ചന്ദ്രയുടെയും ടോഷിന്റെയും വീട്ടുകാർ ഇല്ല; സീരിയൽ ലൊക്കേഷനിൽ കുഞ്ഞിന്റെ പേരിടൽ നടത്തി ടോഷ് കൃസ്റ്റിയും ചന്ദ്ര ലക്ഷ്മണും.!! | Chandra Lakshman And Tosh Christy Baby Naming

Chandra Lakshman And Tosh Christy Baby Naming : സൂര്യ ടിവിയിലൂടെ സംപ്രേക്ഷണം ചെയ്ത് പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയ ഒന്നാണ് എന്ന് സ്വന്തം സുജാത. ഈ പരമ്പരയിലെ സുജാതയായി വേഷമിട്ടത് ചന്ദ്ര ലക്ഷ്മണും, ആദ്യമായി വേഷമിട്ടത് ടോഷ് ക്രിസ്റ്റിയുമാണ്.

ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല പിന്നിലും ഇവർ ഭാര്യ ഭർത്താക്കന്മാരാണ്. അതായത് യഥാർത്ഥ ജീവിതത്തിൽ ചന്ദ്ര വിവാഹം കഴിച്ചിരിക്കുന്നത് ടോഷിനെ തന്നെ. 2021ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. പരമ്പരകളിൽ മാത്രമല്ല ചന്ദ്ര അഭിനയിച്ചിട്ടുള്ളത്. ചില സിനിമകളിലും താരം ഇതിനോടകം തന്നെ വേഷമിട്ടിട്ടുണ്ട്. ചക്രം, കല്ല്യാണക്കുറിമാനം , ബോയ്ഫ്രണ്ട്, പച്ചക്കുതിര, പായും പുലി, കാക്കി എന്നീ സിനിമകളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ ചന്ദ്ര അഭിനയിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി എന്ന മണിക്കുട്ടൻ നായകനായ പരമ്പരയിലൂടെയാണ് ടോഷ് അഭിനയത്തിൽ ശ്രദ്ധ നേടുന്നത്. എന്ന് സ്വന്തം സുജാത എന്ന പരമ്പരയുടെ സെറ്റിൽ വെച്ചാണ് ചന്ദ്രയും ടോഷും പ്രണയത്തിൽ ആകുന്നതും തുടർന്ന് വിവാഹിതരാകുന്നതും. വീട്ടുകാരുടെ എല്ലാ അനുഗ്രഹത്തോടും കൂടിയാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. ചന്ദ്രയും ടോഷും ഇപ്പോൾ ഒരു കുഞ്ഞിന്റെ അച്ഛനും അമ്മയും ആണ്. ഇരുവർക്കും ഒരു മകനാണ് പിറന്നത്.

ചന്ദ്രയുടെ ഗർഭ കാലഘട്ടവും മറ്റും സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോ ആണ് ടോഷ് തന്റെ ചാനലിലൂടെ ആരാധകർക്ക് മുൻപിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. തന്റെ കുഞ്ഞിന് ഔദ്യോഗികമായി വെച്ച പേര് എന്താണ് എന്ന് താരങ്ങൾ അറിയിച്ചിരിക്കുകയാണ് ഇപ്പോൾ.

എന്ന സ്വന്തം സുജാത എന്ന പരമ്പര അവസാനിക്കുകയാണ്. പരമ്പരയുടെ പാക്കപ്പ് സെറിമണിയിൽ വച്ചാണ് ഇരുവരും തങ്ങളുടെ മകന്റെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. അയാൻ ടി ടോഷ് എന്നാണ് മകന് ഇവർ പേരു വെച്ചിരിക്കുന്നത്. വളരെ ആകസ്മികമായി ആണ് ആ ചടങ്ങിൽ വെച്ച് പേര് വെളിപ്പെടുത്തിയത് എന്നും, ഇങ്ങനെ അല്ലായിരുന്നു പേരിടാൻ കരുതിയിരുന്നത് എന്നും ഇരുവരും പറയുന്നുണ്ട്. ചന്ദ്രയുടെയോ എന്റെയോ വീട്ടുകാർ ഒന്നും സമീപത്ത് ഇല്ലാതെ ആയിരുന്നു ആ പേരിടൽ നിർവഹിച്ചത് എന്നും താരങ്ങൾ പറയുന്നു. ചടങ്ങിൽ കുഞ്ഞിന്റെ കൈപിടിച്ച് കേക്ക് മുറിക്കുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വളരെ കുറഞ്ഞ കാലം കൊണ്ട് ഷൂട്ട് ചെയ്തു തീർക്കാൻ എന്ത് വെച്ച പരമ്പര ഇപ്പോൾ വളരെയേറെ ദൂരം ആണ് പിന്നിട്ടിരിക്കുന്നത്. പരമ്പരയിൽ വെച്ച് രണ്ടുപേർ വിവാഹിതരാവുകയും അവർക്ക് ഒരു പൊന്നോമനയും പിറന്നിരിക്കുന്നു. ഈ സന്തോഷമാണ് ഇരുവരും ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.