പുതിയ കൂട്ടുകാരൻ.!! മറ്റൊരു സ്വപ്‌ന സാക്ഷാത്കാര നിമിഷത്തിൽ വരദ; സ്വന്തമായി ഫ്ളാറ്റിന് ശേഷം ലക്ഷങ്ങളുടെ പുത്തൻ ആഡംബര വാഹനം സ്വന്തമാക്കി പ്രേക്ഷകരുടെ അമല.!! | Actress Varada Emi Mol New KIA Car

Actress Varada Emi Mol New KIA Car : സിനിമ സീരിയൽ രംഗങ്ങളിലൂടെ മലയാളികൾക്ക് സുപരിച്ചിതയായി മാറിയ താരമാണ് വരദ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത അമല എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരം വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു. അഭിനയത്തിന് പുറമെ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് വരദ. അഭിനയത്തിന് പുറമേ സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ താൻ വളരെ നാളുകളായി സ്വപ്നം കണ്ടിരുന്ന ഒരു കാര്യം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് താരം. നീണ്ട നാളത്തെ ആഗ്രഹത്തിന് വിരാമമിട്ട് ഒരു വാഹനം സ്വന്തമായി വാങ്ങിയിരിക്കുകയാണ് വരദ. മകനും തന്റെ മാതാപിതാക്കൾക്കൊപ്പവും കാറിന്റെ താക്കോൽ വാങ്ങി ഡെലിവറി എടുക്കുന്ന ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ചിട്ടുള്ളത്. കിയ ബ്ലാക്ക് സാൽട്ടോസാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.

‘പുതിയ കൂട്ടുകാരൻ, മറ്റൊരു സ്വപ്ന സാക്ഷാത്കാര നിമിഷം’ എന്ന അടിക്കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുള്ള കാറിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ പോസ്റ്റിന് നിരവധി താരങ്ങളും ആരാധകരുമാണ് ആശംസകളുമായി എത്തിയിട്ടുള്ളത്. ഓരോ പടികളായി കയറി സ്വപ്നങ്ങൾ നേടിയെടുക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുവെന്നാണ് വരദയുടെ ചിത്രത്തിനു താഴെ ഒരു ആരാധകർ കുറിച്ച കമന്റ്.

സെൽഫ് ലവ്, പ്രൗഡ്, ഹാപ്പിനെസ് എന്നീ ഹാഷ്ടാ​ഗുകൾക്കൊപ്പമാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. വാഹനത്തിന്റെ ഫീച്ചറുകളെ കുറിച്ചെല്ലാം കമന്റിലൂടെ ആരാധകർ താരത്തോട് തിരക്കുന്നുണ്ട്. ഏകദേശം 20 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഷോറൂം വില. 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനിൽ തുടങ്ങി, ആറ് സ്പീഡ് മാനുവൽ ഗിയർ ബോക്സുമായി നിർമ്മിക്കപ്പെട്ടിട്ടുള്ള വാഹനത്തിന്റെ CVT പതിപ്പിന് 17.7kmpl മൈലേജുണ്ട്. ടെക് ലൈൻ, ജിടി ലൈൻ, എക്‌സ് ലൈൻ എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകളിലുടെ പവർട്രെയിൻ ഓപ്ഷനുകളിൽ അപ്‌ഡേറ്റ് ചെയ്തിട്ടുള്ള ഈ വാഹനത്തിന് ലഭിക്കും.