കല്യാണം പോലൊരു സീമന്തം.!! ഉപ്പും മുളകും കുടുംബത്തിൽ ഇനി ആഘോഷ ദിനങ്ങൾ; വളകാപ്പ് ചടങ്ങിൽ സുന്ദരിയായി പൊന്നു.!! | Uppum Mulakum Lite Ponnu Anjana Anilkumar Baby Shower

Uppum Mulakum Lite Ponnu Anjana Anilkumar Baby Shower : ഇതിപ്പോൾ യൂട്യൂബ് ചാനലുകളുടെയും വ്ലോഗ്ഗർമാരുടെയും കാലമാണല്ലോ. സോഷ്യൽ മീഡിയ സ്റ്റാറുകൾ അരങ്ങു വാഴുന്ന ഈ കാലത്ത് ഈ താരങ്ങളുടെയെല്ലാം വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്.

ബ്യൂട്ടി വ്ലോഗുകൾക്കും കുക്കിങ്‌ വ്ലോഗ്ഗുകൾക്കും മാത്രമല്ല ഫാമിലി വ്ലോഗ്ഗുകൾക്കും കാണികൾ ഏറെയാണ്. ജോലിയുടെയും മറ്റും തിരക്കുകൾക്കിടയിൽ സന്തോഷമായി ജീവിക്കുന്ന ഇത്തരം കുടുംബത്തെ കണ്ട് കൊണ്ടിരിക്കുന്നത് തന്നെ പലർക്കും ആശ്വാസകരണമാണ്. പ്രത്യേകിച്ച് നാട്ടിലെ സാധാരണക്കാരുടെ ജീവിതം കാണാൻ ആണ് എല്ലാവർക്കും കൂടുതൽ ഇഷ്ടവും. അത്തരത്തിൽ ഒരുപാട് ആളുകൾ സ്നേഹിക്കുന്ന ഒരു കുടുംബമാണ് ഉപ്പും മുളകും ലൈറ്റ് എന്ന ഫാമിലി വ്ലോഗ്ഗ് ചെയ്യുന്ന കുടുംബം. അച്ഛനും അമ്മയും നാല് മക്കളും അടങ്ങുന്ന ഈ കുടുംബത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

രസകരമായ പ്രത്യേകതകൾ ഉള്ള ഒരു കുടുംബം കൂടിയാണ് ഇത്. മൂത്ത രണ്ട് പെൺകുട്ടികൾക്ക് പത്തൊൻപതും പതിനേഴു ആണ് പ്രായമെങ്കിൽ ഇളയ കുട്ടികൾ കെജി വിദ്യാർത്ഥികളാണ്. ഇവർ തമ്മിലുള്ള പ്രായ വ്യത്യാസം വളരെ കൗതുകത്തോടെയാണ് ആരാധകർ കാണുന്നത്.

ഇപ്പോൾ ഇവരോടൊപ്പം പൊന്നുവിന്റെ ഭർത്താവ് ഷെബിനും ഉണ്ട്. പ്രണയത്തിലായിരുന്ന ഷെബിനും പൊന്നുവും ഒളിച്ചോടിപ്പോയാണ് വിവാഹം കഴിച്ചത്. അന്ന് ഒരുപാട് വിഷമിച്ചെങ്കിലും ഇപ്പോൾ ആ ഒളിച്ചോട്ടത്തേക്കുറച്ചു പറഞ്ഞു ഞങ്ങൾ ഒരുപാട് ചിരിക്കും എന്ന് പൊന്നുവിന്റെ അമ്മ ഒരിക്കൽ പറഞ്ഞിരുന്നു. വലിയൊരു സന്തോഷത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഈ കുടുംബം ഇപ്പോൾ. അഞ്ജന എന്ന പൊന്നുവിന്റെ വകകാപ്പ് ചടങ്ങ് ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. വിവാഹം പോലെ തന്നെ അതിഗംഭീര ആഘോഷങ്ങളാണ് വളകാപ്പ് ചടങ്ങിനും ഒരുക്കിയത്. ഇപ്പോൾ എട്ട് മാസമായെങ്കിലും ജോലിയും വ്ലോഗ്ഗിങ്ങും ഒക്കെയായി ആക്റ്റീവ് ആണ് പൊന്നു ഇപ്പോഴും. ഉപ്പും മുളകും ലൈറ്റിന്റെ സബ്സ്ക്രൈബെഴ്‌സും ആരാധകരും അടക്കം നിരവധി പേരാണ് ആശംസകളും സന്തോഷവും പങ്ക് വെച്ച് എത്തിയത്.