ഇരുവരെയും ഒരുമിപ്പിച്ച ആ ആക്സിഡന്റ്; ഇന്ന് ആശുപത്രി കിടക്കയിൽ പ്രിയതമയെ നെഞ്ചോട് ചേർത്ത് അജിത്ത് കുമാർ, ശാലിനിയുടെ സുഖ വിവരം തിരക്കി ആരാധകർ.!! | Actress Shalini Ajith Kumar Hospital Photo

Actress Shalini Ajith Kumar Hospital Photo: തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താരജോഡികൾ ആണ് അജിത്തും ശാലിനിയും. ബേബി ശാലിനിയായി മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച ശാലിനി ഇന്ന് തമിഴ്നാടിന്റെ മരുമകൾ ആണ്. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന താരം നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു.

പിന്നീട് നായികയായി എത്തിയപ്പോഴും മലയാളികൾ ശാലിനിയെ ഇരു കയ്യും നീട്ടി തന്നെ സ്വീകരിച്ചു. ശാലിനി കുഞ്ചാക്കോ ബോബൻ ജോഡി മലയാളത്തിൽ ഒരു കാലത്ത് വലിയ ഹിറ്റ് ആയിരുന്നു. പിന്നീടാണ് താരത്തിന് തമിഴിൽ നിന്നും ഓഫറുകൾ ലഭിച്ചത്. അമർക്കളം എന്ന ചിത്രത്തിൽ തമിഴ് സിനിമയുടെ സൂപ്പർ ഹിറ്റ് നായകനായ അജിത്തിന്റെ ഒപ്പം ശാലിനി അഭിനയിക്കുകയും തുടർന്ന് ഇരുവരും പ്രണയത്തിൽ ആകുകയും ചെയ്തു.

2000 ത്തിലാണ് അജിത്തും ശാലിനിയും വിവാഹിതരായത്. അഭിനയ മികവ് കൊണ്ടും വ്യത്യസ്തമായ ജീവിത ശൈലി കൊണ്ടുമെല്ലാം ആരാധകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് അജിത്. ആരാധകർ സ്നേഹത്തോടെ തല എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. വിവാഹിതയയതോടെ ശാലിനി അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. രണ്ട് മക്കളാണ് താരങ്ങൾക്ക് ഉള്ളത്. അനോഷ്ക, അദ്വിക് എന്നാണ് മക്കളുടെ പേര്.

തുനിവ്‌ ആണ് അജിത് അവസാനമായി അഭിനയിച്ച ചിത്രം. സോഷ്യൽ മീഡിയയിൽ ഈയടുത്താണ് ശാലിനി ആക്റ്റീവ് ആയി തുടങ്ങിയത്. കുടുംബത്തോടുള്ള ചിത്രങ്ങളും ഒരുമിച്ചുള്ള യാത്ര നിമിഷങ്ങളും എല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുണ്ട്. ഇപോഴിതാ താരത്തിന് അടിയന്തരമായി ഒരു ഓപ്പറേഷൻ ചെയ്യേണ്ടി വന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ആശുപത്രിയിൽ ശാലിനിയുടെ കൈ പിടിച്ചു അജിത് ഇരിക്കുന്ന ചിത്രം താരം തന്നെയാണ് പങ്ക് വെച്ചത്. ലവ് യു ഫോറെവർ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്ക് വെച്ചത്.