വിവാഹം കഴിഞ്ഞ് ഒരു മാസമായി, സർപ്രൈസ് പ്രഖ്യാപനവുമായി നടി ലെന; വരൻ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ.!! | Actress Lena get married with Prasanth Balakrishnan Nair

Actress Lena get married with Prasanth Balakrishnan Nair : മിനിസ്ക്രീനിലൂടെ ബിഗ്സ്ക്രീനിലെത്തിയ മലയാളികളുടെ പ്രിയതാരമാണ് ലെന. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെയായിരുന്നു ബിഗ്സ്ക്രീനിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും താരം കുറച്ച് ഇടവേള എടുത്തിരുന്നു.

ശേഷം ശക്തമായ തിരിച്ച് വരവ് നടത്തിയ താരം മലയാള സിനിമയിൽ തൻ്റേതായ സ്ഥാനം കണ്ടെത്തുകയും, ചലചിത്രലോകത്തെ ഒരു അവിഭാജ്യ ഘടകമായി മാറുകയുമായിരുന്നു. എന്നാൽ 2004 -ൽ ജനുവരി 16- നായിരുന്നു മലയാള സിനിമയിലെ സ്ക്രീൻ റൈറ്റർ അഭിലാഷ് കുമാറിനെ ലെന വിവാഹം കഴിച്ചിരുന്നു. എന്നാൽ ഈ ബന്ധം നീണ്ടു പോയിരുന്നില്ല. പിന്നീട് താരം സിനിമയിൽ സജീവമായിരുന്നുവെങ്കിലും, ഇതുവരെ മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നു ചെന്നിരുന്നില്ല.

എന്നാൽ ഇപ്പോഴിതാ താരം താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ജനുവരി 17 ന് ഞാനും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായിരുന്നു എന്ന വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. 2024 ഫെബ്രുവരി 27- ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗഗൻയാൻ ബഹിരാകാശ യാത്രികരുടെ പേര് വെളിപ്പെടുത്തുകയുണ്ടായി. ഗഗൻയാൻ ബഹിരാകാശ യാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പിൻ്റെ ക്യാപ്റ്റനാണ് ലെനയെ വിവാഹം കഴിച്ച പ്രശാന്ത് ബാലകൃഷ്ണൻ നായർ.

ഇതിനു പിന്നാലെയാണ് താരം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പ്രധാനമന്ത്രി ബഹിരാകാശ യാത്രികരുടെ പേരു വെളിപ്പെടുത്തിയപ്പോഴുള്ള താരത്തിൻ്റെ അഭിമാന നിമിഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇന്ത്യൻ ഫൈറ്റർ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ യാത്രിക വിംഗുകൾ സമ്മാനിച്ചപ്പോൾ, നമ്മുടെ രാജ്യത്തിനും, കേരളത്തിനും, അഭിമാന നിമിഷമായതു പോലെ വ്യക്തിപരമായി എനിക്കും ചരിത്ര അഭിമാന നിമിഷമാണെന്ന് താരം കുറിച്ചു. 2024 ജനുവരി 17 പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ ഞാൻ പ്രശാന്തിനെ വിവാഹം കഴിച്ചിരുന്നെങ്കിലും, നിങ്ങളെ അറിയിക്കാൻ ഈ അറിയിപ്പിനായി കാത്തിരുന്നതാണെന്നും ലെന താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിക്കുകയുണ്ടായി. പോസ്റ്റിന് താഴെ ആ അഭിമാന നിമിഷത്തിൽ പങ്കാളിയാവാൻ സാധിച്ചതിൻ്റെ ചിത്രവും താരം പങ്കുവയ്ക്കുകയുണ്ടായി.