കണ്ണനെന്നെ വിളിച്ചോ.!? കൊലക്കുഴൽ വിളി നാദവുമായി കണ്ണന്റെ നടയിൽ ഭാമ; ഗുരുവായൂർ ഉത്സവത്തിനെത്തി നിവേദ്യം നായിക.!! | Actress Bhama at Guruvayur Temple

Actress Bhama at Guruvayur Temple : ലോഹിത ദാസ് സംവിധാനം ചെയ്ത 2007ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ഭാമ. പിന്നീട് ഇങ്ങോട്ട് ഒരുപിടി മികച്ച മലയാള ചിത്രങ്ങളുടെ ഭാഗമാകുവാൻ സാധിച്ച താരം ഇപ്പോൾ അഭിനയരംഗത്ത് നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയാണ്.

എങ്കിൽ പോലും സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ വിശേഷങ്ങൾ ഒക്കെ നിരന്തരം ആളുകളിലേക്ക് എത്തിക്കാറുണ്ട്. ബിസിനസുകാരനായ അരുണിനെയാണ് ഭാമ വിവാഹം കഴിച്ചത്. വിനു മോഹന്റെ നായികയായി ഉണ്ണിക്കണ്ണന്റെ ഭക്തയായാണ് താരം ആദ്യ ചിത്രത്തിൽ തന്നെ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ ഗുരുവായൂരമ്പലത്തിൽ ദർശനത്തിന് എത്തിയ ഭാമയുടെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

എത്തിക് ബ്രാൻഡുകളുടെ വലിയ ഒരു കളക്ഷൻ അണിനിരത്തിക്കൊണ്ട് വാസുഗി എന്ന വസ്ത്ര ബ്രാന്റും ഭാമ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ബിസിനസ് രംഗത്ത് സജീവമായി നിലനിൽക്കുന്ന താരത്തിന്റെ മകളുടെ ചിത്രങ്ങളും കുടുംബത്തിൻറെ പുതിയ വിശേഷങ്ങൾ ഒക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്. പച്ച പ്ട്ട് സാരിയിൽ അതീവമനോഹരിയായാണ് ഗുരുവായൂർ ക്ഷേത്രദർശനത്തിന് ഭാമ എത്തിയത്.

ഗുരുവായൂർ ക്ഷേത്രത്തിൻറെ ഭാഗത്തുനിന്ന് ഒരു ഉപഹാരവും ഏറ്റുവാങ്ങിയ താരം ഉണ്ണിക്കണ്ണനെ കൺനിറയെ കണ്ട് തൊഴുതാണ് മടങ്ങിയത്. ഇതിനു മുൻപും താരത്തിന്റെ പല ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. താരത്തിന്റെ ഓരോ പോസ്റ്റിന് താഴെയും വീണ്ടും അഭിനയരംഗത്തിലേക്ക് തിരികെ മടങ്ങി വരണം എന്ന ആവശ്യമാണ് ആരാധകർക്ക് താരത്തോട് പറയാനുള്ളത്. അതിനായുള്ള കാത്തിരിപ്പിൽ തന്നെയാണ് മലയാള സിനിമ പ്രേമികൾ.