ജിപി ചേട്ടാ… പേടിച്ച് വിറച്ച് ഗോപിക, വെള്ളത്തിലും ആകാശത്തും ഗോപികക്ക് മുട്ടൻ പണി കൊടുത്ത് ജിപി; സാഹസികത ലേശം കൂടുതലാ എന്ന് ആരാധകർ.!! | Gopika Gp paragliding exhilarating

Gopika Gp paragliding exhilarating : സാന്ത്വനം എന്ന പ്രേക്ഷക പ്രിയ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ വ്യക്തിയാണ് ഗോപിക അനിൽ. അഞ്ജലി എന്ന കഥാപാത്രത്തെയാണ് താരം പരമ്പരയിൽ അവതരിപ്പിച്ചത്. ഈ സീരിയലിലെ ശിവാഞ്ജലി കോമ്പോ ഇന്നും മലയാളികൾ മനസ്സിൽ സൂക്ഷിക്കുന്നു.

പ്രത്യേകമായി തയ്യാറാക്കിയ ഫാൻ പേജുകൾ വരെ ഇവർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അഞ്ജലി എന്ന കഥാപാത്രത്തെ ഗോപിക അവതരിപ്പിച്ചപ്പോൾ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സജിനായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ഗോപികയുടെ വിവാഹം. അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയാണ് താരത്തെ വിവാഹം കഴിച്ചത്.

ഇരുവരുടെയും വിവാഹം പ്രണയ വിവാഹമാണോ എന്നറിയാൻ ആരാധകർക്ക് വലിയ ആകാംക്ഷയായിരുന്നു. എന്നാൽ ഇരുവരുടെയും കുടുംബാംഗങ്ങൾ തന്നെ നേരിട്ടുറപ്പിച്ച വിവാഹമായിരുന്നു ഇത്. 2024 ജനുവരി 28 നായിരുന്നു ഇവരുടെ വിവാഹം. വളരെ വലിയ രീതിയിൽ തന്നെ ആർഭാടം ആയിട്ടാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിനുള്ള പർച്ചേസ് മുതൽ വിവാഹം വരെയുള്ള എല്ലാ വിശേഷങ്ങളുംസോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

ഇപ്പോൾ വിവാഹശേഷം ഇരുവരും പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കായും പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇരുവരും പങ്കുവെക്കുന്ന ഓരോ വാർത്തകളും വളരെ പെട്ടെന്നാണ് വൈറലാവുന്നത്. ഇപ്പോൾ ഇവർ നേപ്പാളിൽ പാര ഗ്‌ളൈഡിംഗ് നടത്തുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തിന് താഴെ ഗോപിക കുറിച്ചിരിക്കുന്നത് ഇങ്ങനെ” paragliding into the breathtaking scenery of Pokhara was one of the most exhilarating experience of our Nepal exploration!”. ഇവർ പങ്കുവെച്ചിരിക്കുന്ന ഈ ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. സജിന്റെ ഭാര്യയും, ഗോപികയുടെ കൂട്ടുകാരിയും, നടിയും ആയ ഷഫ്നയും ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.