നവതിയുടെ നിറവിൽ മലയത്തിന്റെ മഹാ നടൻ.!! മധുവിന് ഇന്ന് 90; പിറന്നാൾ ആഘോഷമാക്കി മലയാള സിനിമ ലോകം.!! | Actor Madhu Birthday Of 90 Th

Actor Madhu Birthday Of 90 Th : അറുപതു വർഷമായി മലയാള സിനിമയിൽ അതിസജീവമായിരുന്ന നടൻ മധുവിന് ഇന്ന് തൊണ്ണൂറാം ജന്മദിനം. ആദ്യ കാലങ്ങളിൽ കോളേജ് അധ്യാപകനായി ജോലി ചെയ്തിരുന്ന മധു ശേഷം തന്റെ ജോലി വിട്ട് അഭിനയ മേഖലയിലേക്ക് കടന്നു വരുകയായിരുന്നു.

പിന്നീട് നൂറിലധികം വേഷങ്ങളാണ് താരം ഇതിനോടകം തന്നെ കൈകാര്യം ചെയ്തത്. കൂടാതെ ഒരുപാട് വേഷങ്ങളിലും താരത്തിനു അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. 12 സിനിമകൾ താരം തന്റെ അഭിനയ ജീവിതത്തിൽ സംവിധാനം ചെയ്യുകയും, 15 സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. 1963ൽ എൻ എൻ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാൽപാടുകളിലൂടെ എന്ന മലയാള സിനിമയിലൂടെയാണ് മധു എന്ന മാധവൻ നായർ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. ഈ ജൈത്രയാത്രയിൽ ഏകദേശം 400 സിനിമകളിൽ താരം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

നാട്ടിൻ പുറങ്ങളിലെ നാടകങ്ങൾ കണ്ടായിരുന്നു താരത്തിനു അഭിനയ മോഹമുണ്ടാകുന്നത്. സ്കൂൾ ഓഫ് ഡ്രാമയിൽ വെച്ച് നടൻ അടൂർ ഭാസിയാണ് മധുവിനെ സംവിധായകൻ രാമു കാര്യാട്ടിന് പരിചയപ്പെടുത്തുന്നത്. ആദ്യ സിനിമ കഴിഞ്ഞ് തൊട്ട് അടുത്ത വർഷം തന്നെ എഴുത്തുക്കാരനായി താരം വേഷമിട്ടു.

ഒട്ടനവധി സംഭാവനങ്ങൾ നടൻ മധു മലയാള സിനിമയ്ക്ക് വേണ്ടി സമർപ്പിച്ചത്. മികച്ച നടനുള്ള ഒരുപാട് പുരസ്‌കാരങ്ങളും താരം വാങ്ങിട്ടുണ്ട്. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ താരം പ്രസിഡന്റായി സ്ഥാനം വഹിച്ചിട്ടുണ്ട്. ഇന്ന് അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനം കൂടിയാണ്. ഇതിന്റെ ഭാഗമായി നിരവധി താരങ്ങളും ആരാധകരുമാണ് പോസ്റ്റ്‌ പങ്കുവെച്ച് ജന്മദിന ആശംസകൾ അറിയിച്ചത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത് മലയാള സിനിമയുടെ താരരാജാക്കമാരായ മോഹൻലാലും, മമ്മൂട്ടിയും പങ്കുവെച്ച പോസ്റ്റാണ്. നിരവധി പേർ കമന്റുകൾ പങ്കുവെച്ച് പോസ്റ്റിന്റെ ചുവടെ എത്തിയിരുന്നു.