മകന്റെ ക്യാമറക്കണ്ണിൽ അമ്മയ്ക്ക് ഇന്നും പ്രായം പതിനേഴ്.!! ബാലിയിൽ മകനോടൊപ്പം അടിച്ച് പൊളിച്ച് നവ്യ നായർ; നവ്യ നായർ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു.!! | Navya Nair Latest Photo With Caption Once upon a time in Bali

Navya Nair Latest Photo With Caption Once upon a time in Bali : നവ്യാനായരെ ഇഷ്ടമല്ലാത്ത മലയാളികൾ ആരാണ് ഉണ്ടാവുക. വിവാഹത്തോടെ അഭിനയരംഗത്ത് നിന്ന് വിട്ടു നിന്നെങ്കിലും ഒരുത്തി എന്ന മലയാള ചലച്ചിത്രത്തിലൂടെ തന്റെ രണ്ടാം തിരിച്ചുവരവ് നടത്തിയ താരത്തിന് പ്രേക്ഷകർക്കിടയിൽ ലഭിച്ച അംഗീകാരവും സ്വീകാര്യതയും ഒന്ന് മാത്രം മതി നവ്യ എന്ന താരത്തിന് മലയാളികൾക്കിടയിലുള്ള സ്വാധീനം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ.

രണ്ടാം തിരിച്ചുവരവിൽ അഭിനയം പോലെ തന്നെ റിയാലിറ്റി ഷോകളിലെ ജഡ്ജായി തിളങ്ങുവാനും നവ്യയ്ക്ക് അവസരം ലഭിച്ചു. പിന്നീട് ഇങ്ങോട്ട് കയ്യിൽ കിട്ടിയ അവസരങ്ങൾ ഒന്നും തട്ടിത്തെറിപ്പിക്കാതെ ഓരോന്നും ഒന്നിനൊന്ന് മികച്ചതായി പ്രയോജനപ്പെടുത്തിയ താരം തന്റെ കുടുംബ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിക്കുകയുണ്ടായി. കൂട്ടത്തിൽ മകൻ സായിയുടെ വിശേഷങ്ങൾ ആണ് താരം പങ്കുവെച്ചതിൽ അധികവും.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം, ബെസ്റ്റ് ഫ്രണ്ട് എന്നൊക്കെയാണ് സായിയെപ്പറ്റി നവ്യ പറയുന്നത്. മകനും അമ്മയോട് തിരിച്ചും ആ സ്നേഹവും കരുതലും ആണെന്ന് ഇതിനോടകം ആളുകൾ അറിഞ്ഞ കാര്യങ്ങളാണ്. മകന്റെ ജന്മദിനത്തിൽ നവ്യ പങ്കുവെച്ച വീഡിയോ ഒന്ന് മാത്രം മതി ഇരുവർക്കും ഇടയിലുള്ള സ്നേഹത്തിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ. ഇപ്പോൾ ഈ വേനലവധിക്കാലം മകനോപ്പം ബാലിയിൽ അടിച്ചു പൊളിക്കുകയാണ് താരം. യാത്രയുടെ വിശേഷങ്ങൾ മുൻപ് തന്നെ താരം സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിച്ചിരുന്നു.

ഇപ്പോൾ ഒരു ഫോട്ടോ ഷൂട്ട് ചിത്രം ആണ് താരത്തിന് മറ്റുള്ളവർക്ക് മുൻപിൽ പരിചയപ്പെടുത്താൻ ഉള്ളത്. ഫ്ലോറൽ ഡിസൈൻ ഉള്ള മിനി സ്കേർട്ടും പാവാടയും അണിഞ്ഞു വന്നിരിക്കുന്ന നവ്യയെ കണ്ടാൽ കൗമരക്കാരൻ ആയ ഒരു കുട്ടിയുടെ മകൻ ആണോ എന്ന് സംശയം തോന്നും. ബാലിയിൽ നിന്ന് എന്ന ക്യാപ്ഷൻ കൊടുത്തിട്ടുണ്ടെങ്കിലും ചിത്രം പകർത്തുന്നത് ആരെന്ന് താരം പറഞ്ഞിട്ടില്ല. അപ്പോഴും താരത്തിന്റെ പിന്നാമ്പുറത്തുള്ള ഗ്ലാസിലൂടെ അത് സായിയെന്ന് വ്യക്തമാണ്.