അച്ഛന്റെ മടിയിൽ ഇരുന്ന് മകൾക്ക് താലിക്കെട്ട്.!! ചുവന്ന പട്ടിൽ ബ്രാഹ്മണ വധുവായി ചക്കി; മാളവിക ജയറാം വിവാഹ വീഡിയോ കാണാം.!! | Malavika Jayaram Wedding Video Highlights

Malavika Jayaram Wedding Video Highlights : മലയാളികളുടെ പ്രിയ നടൻ ജയറാമിൻ്റെ മകൾ മാളവികയുടെ വിവാഹം ഇന്ന് രാവിലെയാണ് നടന്നത്. ഗുരുവായൂരിൽ നടന്ന ചടങ്ങിൽ ജയറാമും ഭാര്യ പാർവതിയും മാളവികയെ നവനീതിന് ഹസ്തദാനം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

കാളിദാസ് ജയറാമിനെയും വീഡിയോയിൽ കാണാം. താരങ്ങളുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ഈ വർഷം ജനുവരിയിലാണ് മാളവികയുടെയും നവനീത് ഗിരീഷിൻ്റെയും വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. കൂർഗിലെ മടിക്കേരി റിസോർട്ടിൽ വെച്ചായിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

പാലക്കാട് സ്വദേശിയാണ് നവനീത് ഗിരീഷ് യുകെയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റായി ജോലി ചെയ്യുന്നു. രാവിലെ 6:15 ന് ശുഭമുഹൂർത്തത്തിൽ നിറഞ്ഞ മനസോടെ ജയറാമേട്ടൻ മകളെയും മരുമകനെയും അനുഗ്രഹിച്ചു. കാളിദാസ് ജയറാമിന്റെ ഭാവി വധു തരിണിയും, നടൻ സുരേഷ് ഗോപിയും, ഭാര്യ രാധികയും, അപർണ ബാലമുരളിയും വിവാഹ ചടങ്ങിൽ പങ്കെടുത്തു.

ഇന്ന് രാവിലെ 10 മണിക്ക് തൃശൂരിലെ ഹയാത്ത് ഹോട്ടലിൽ വെച്ചാണ് വിവാഹ സൽക്കാരം. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാൻ തൃശൂരിൽ എത്തിയിട്ടുണ്ട്. തമിഴ് ശൈലിയിലുള്ള സാരിയിലാണ് മാളവിക തൻ്റെ താലികെട്ടിന് തയ്യാറായത്. കസവ് മുണ്ടും മേൽ മുണ്ടും ധരിച്ചാണ് നവനീത് വന്നത്. ഇരുവരുടെയും സേവ് ദി ഡേറ്റ് വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.