പുതിയ വീട്ടിൽ വീട്ടിൽ പുതിയ ജീവിതം!! ജീവിതത്തിലെ സുന്ദര നിമിഷത്തിൽ ബിഗ് ബോസ് താരം; വലത് കാൽ വെച്ച് രമ്യ പണിക്കർ പുതിയ വീട്ടിലേക്ക്.!! | Remya Panicker Latest Happy News

Remya Panicker Latest Happy News : ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ നിരവധി താരങ്ങൾ പ്രേക്ഷകർക്ക് സുപരിചിതരായി മാറിയിട്ടുണ്ട്. അത്തരത്തിൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രമ്യ പണിക്കർ. ടെലിവിഷൻ മേഖലയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും താരം സജീവ സാന്നിധ്യമാണ്. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്.

റിയാലിറ്റി ഷോകളിൽ നിന്നും താരങ്ങൾ പുറത്തിറങ്ങിയാലും താരങ്ങളുടെ വിശേഷങ്ങൾക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടാകാറുള്ളത്. നിരവധി സിനിമകളിലും താരം വേഷം ചെയ്തിട്ടുണ്ട്.ബിഗ് ബോസ് മലയാളം സീസൺ ത്രീയിലാണ് താരം പങ്കെടുത്തിരുന്നത്. ഈ റിയാലിറ്റി ഷോയിലൂടെ രമ്യയുടെ ജീവിതം തന്നെ മാറിമറിയുകയായിരുന്നു. സീസൺ ത്രീയിൽ വൈൽഡ് കാർഡ് എൻട്രി ആയിട്ടാണ് താരം പ്രവേശിച്ചത്. 10 സിനിമ ചെയ്ത മൈലേജ് ആയിരുന്നു തനിക്ക് ബിഗ് ബോസ് നൽകിയത് എന്നാണ് താരം അന്ന് പറഞ്ഞത്.

ജനങ്ങൾക്കിടയിൽ തനിക്ക് കിട്ടുന്ന സ്വീകാര്യതയെക്കുറിച്ചും രമ്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുതിയ വിശേഷങ്ങൾ ആണ് പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കുന്നത്. താരത്തിന്റെ ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്. താരത്തിന്റെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ ചിത്രങ്ങൾ ആണിത്. വളരെ ലളിതമായ രീതിയിലാണ് പുതിയ വീടിന്റെ പാലുകാച്ചൽ നടന്നത്.

വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. പ്രാർത്ഥനയോടെ പുതിയ വീടിന്റെ പാലുകാച്ചൽ നടത്തുന്ന രമ്യയെ ആണ് ചിത്രത്തിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്.”A Hoses Becomes A Home When It Is A Heven For Love, Memories And Happiness.” എന്ന അടിക്കുറിപ്പോടെയാണ് പുതിയ ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുള്ളത്.നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചുകൊണ്ട് ചിത്രത്തിന് താഴെ കമന്റുകൾ ചെയ്തിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഈ പോസ്റ്റ് വളരെ പെട്ടെന്ന് ആണ് വൈറലായി മാറിയത്.