ഞങ്ങളുടെ കണ്ണന് പിറന്നാൾ.!! അച്ഛൻ ഇല്ലാതെ മകളുടെ ആദ്യത്തെ പിറന്നാൾ; നിങ്ങളില്ലാതെ ഈ ചിത്രം അപൂർണ്ണമെന്ന് താരം.!! | Amrutha Suresh Daughter Avanthika Birthday

Amrutha Suresh Daughter Avanthika Birthday : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഗായികയാണ് അമൃത സുരേഷ്. 16 വർഷം മുൻപ് ഒരു നിഷ്കളങ്കയായ പെൺകുട്ടിയായി റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന അമൃത സുരേഷ് ഇന്ന് മലയാളികളുടെ ഹൃദയം കവർന്ന ഗായികയാണ്. ജീവിതത്തിലെ വളരെ വലിയ പ്രതിസന്ധികൾ തരണം ചെയ്ത് സംഗീത ലോകത്ത് സ്വന്തമായ ഒരു അഡ്രെസ്സ് ഉണ്ടാക്കിയെടുത്ത അമൃത എല്ലാവർക്കും ഒരു പ്രചോദനം തന്നെയാണ്.

അമൃതക്ക് എല്ലാ സപ്പോർട്ടുമായി കുടുംബവും ഒപ്പമുണ്ട്.അച്ഛനും അമ്മയും അനിയത്തി യും മകൾ പാപ്പുവും അടങ്ങുന്ന താരത്തിന്റെ സന്തോഷകരമായ കുടുംബത്തിൽ ഈയടുത്താണ് ആ ദു രന്തം സംഭവിച്ചത് അമൃതയുടെ അച്ഛന്റെ മ ര ണം.ഓടക്കുഴൽ കലാകാരൻ കൂടിയായ അച്ഛനാണ് മകളുടെ സംഗീത ജീവിതത്തിനു ഏറ്റവും കൂടുതൽ പ്രചോദനം നൽകിയിരുന്നത്. അച്ഛന്റെ വിയോഗം ഉണ്ടാക്കിയ ദുഖത്തിൽ നിന്ന് കരകേറി വരുന്ന കുടുംബത്തിൽ ഇതാ ഇപ്പോൾ പുതിയ ഒരു സന്തോഷ ദിവസം എത്തിയിരിക്കുകയാണ് അത് മറ്റൊന്നുമല്ല അമൃതയുടെ ഒരേ ഒരു മകളുടെ പിറന്നാൾ ആണ്. 11 വയസ്സാണ് പാപ്പുവിന്.

പാപ്പുവിന്റെ യഥാർത്ഥ പേര് ആവന്തിക എന്നാണ്. ഞങ്ങളുടെ കണ്ണിന് പിറന്നാൾ എന്ന അടിക്കുറിപ്പോടെയാണ് അമൃത മകളും കുടുംബവും ഒരുമിച്ചുള്ള ചിത്രം പങ്ക് വെച്ചിരിക്കുന്നത്. വിദേശത്തടക്കം നിരവധി സ്റ്റേജ് ഷോകളുമായി തിരക്കിലാണ്താരം എങ്കിലും. മകളുമൊരുമിച്ച് യാത്ര ചെയ്യാനും മറ്റുമായി താരം സമയം കണ്ടെത്താറുണ്ട്.

ഈയടുത്ത് മകളോടൊപ്പം ഗോവ ട്രിപ്പ്‌ നടത്തിയ താരം അതിന്റെ വ്ലോഗ്ഗ് ചെയ്യുകയും അത് വൈറൽ ആകുകയും ചെയ്തിരുന്നു.അമൃതം ഗമയ എന്ന മ്യൂസിക്കൽ ബാൻഡിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് അമൃതയും സഹോദരി അഭിരാമിയും. ഇവർ കമ്പോസ് ചെയ്ത നിരവധി ഗാനങ്ങളാണ് ഹിറ്റ് ആയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങൾ എല്ലാം അമൃതം ഗമയാ എന്ന യൂട്യൂബ് ചാനലിലൂടെ ഇവർ പങ്ക് വെയ്ക്കാറുണ്ട്.