മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്ന തീപ്പെട്ടി കൊള്ളി; വെട്ടം നായിക യഥാർത്ഥത്തിൽ ആരെന്ന് അറിയാമോ.!? ഭാവ്നയുടെ ആരും ജീവിതം അറിയാ ജീവിതം ഇങ്ങനെ.!! | Vettam Actress Bhavna Pani Life Story

Vettam Actress Bhavna Pani Life Story : മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ചിരിയുടെ മാലപ്പടക്കം തീർത്ത സിനിമയാണ് വെട്ടം. അതുകൊണ്ടുതന്നെ റിപ്പീറ്റ് വാല്യുവിന്റെ കാര്യത്തിൽ ഇന്ന് മുൻപന്തിയിൽ നിൽക്കുന്ന ഒരു സിനിമ തന്നെയാണ് വെട്ടം. 2004 ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഒരുപാട് നർമരംഗങ്ങൾ കൊണ്ടും മികച്ച ഇമോഷണൽ സീനുകൾ കൊണ്ടും മികച്ച ഗാനങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു.

ദിലീപ് പ്രധാനവേഷത്തിലെത്തിയ ഈ ചിത്രത്തിൽ കലാഭവന്‍ മണി, ഇന്നസെന്റ്, ജനാര്‍ദ്ധനന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, കൊന്നിന്‍ ഹനീഫ, മാമുക്കോയ, ഹക്കീം റാവുത്തര്‍, ശരത്ചന്ദ്രബാബു, നെടുമുടി വേണു, ബൈജു സന്തോഷ്, കലാമണ്ഡലം കേശവന്‍, മച്ചാന്‍ വര്‍ഗ്ഗീസ്, സന്തോഷ്, ഗീത വിജയന്‍, മിഥുന്‍ രമേഷ്, സോന നായര്‍, സ്ഫടികം ജോര്‍ജ്ജ്, ബിന്ദുപണിക്കര്‍, കലാഭവന്‍ നവാസ്, സുകുമാരി, ശ്രുതി നായര്‍, രാമു, കുഞ്ചന്‍, വള്ളത്തോള്‍ ഉണ്ണികൃഷ്ണന്‍ എന്നിങ്ങനെ വമ്പന്‍ താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.

ഈ ഒരു മലയാളസിനിമയിൽ മാത്രം അഭിനയിച്ച് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ഭാവ്ന പാനി. മികച്ച അഭിനയം കാഴ്ച വെച്ച് ഭാവന പനിയുടെ മേടത്തിലെ കഥാപാത്രം പെട്ടെന്നൊന്നും സിനിമാപ്രേമികൾ മറന്നു പോകില്ല എന്ന് ഉറപ്പാണ്. തീപ്പെട്ടിക്കൊള്ളിയായ് വന്ന് മലയാള സിനിമ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടി നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വെട്ടത്തിന് നുശേഷം പ്രിയദർശൻ ഒരുക്കിയ ആമയും മുയലും എന്ന സിനിമയിലെ ഒരു ഗാനരംഗത്ത് നർത്തകിയായി ഭാവ്ന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 17-ാം വയസ്സിൽ ഭാവ്ന അഭിനയിച്ച 2001 ൽ പുറത്തിറങ്ങിയ തെരേ ലിയേ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ഭാവ്ന ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്.

അതിനുശേഷം 2002-ൽ നിനു ചുഡക നെനുണ്ടലേനു എന്ന തെലുങ്ക് സിനിമ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പത്ത് വർഷത്തിലേറെയായി സഹാറ ഇന്ത്യയുടെ പ്രധാന നർത്തകിയായി ഭാവ്ന അഭിനയിക്കുന്നുണ്ട്. മികച്ച സഹനടിക്കുള്ള മഹീന്ദ്ര എക്സലൻസ് ഇൻ തിയറ്റർ പുരസ്കാരം നേടിയ ഭാവ്ന പാനി , പെപ്സി, വീഡിയോകോൺ,ഹോണ്ട, ലക്സ്, ഡാബർ തുടങ്ങി നിരവധി വമ്പൻ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഉദയകൃഷ്ണ, സിബി കെ എന്നിവര്‍ക്കൊപ്പം സംവിധായകന്‍ പ്രിയദര്‍ശനും ചേര്‍ന്നായിരുന്നു വെട്ടത്തിന് രചന നിര്‍വഹിച്ചത്. 1995 ല്‍ പുറത്തിറങ്ങിയ ‘ഫ്രഞ്ച് കിസ്’ എന്ന ചലച്ചിത്രത്തെ ആസ്പദമാക്കിയായിരുന്നു വെട്ടത്തിനും കഥ ഒരുക്കിയത്. അതിനൊപ്പം 1998 ല്‍ റിലീസിനെത്തിയ ഹിന്ദി ചിത്രം ‘പ്യാര്‍ തോ ഹോന ഹി താ’ എന്ന സിനിമയില്‍ നിന്നുമായിരുന്നു കോമഡി രംഗങ്ങള്‍ ഒരുക്കിയത്.