പ്രധാന ലക്ഷണം കഠിനമായ ആർത്തവ വേദന.!! പ്രിയപ്പെട്ടവർ കരുതിയിരിക്കുക; വൈറൽ കുറിപ്പ് പങ്കുവെച്ച് പ്രിയ നടി.!! | Leona Leeshoy Endometriosis Post Viral

Leona Leeshoy Endometriosis Post Viral : മലയാള ചലച്ചിത്ര നടി, മോഡൽ, നിർമ്മാതാവ് എന്നിങ്ങനെ നിരവധി മേഖലയിൽ കഴിവ് തെളിയിച്ച താരമാണ് ലിയോണ ലിഷോയ്. ആൻ മരിയ കലിപ്പിലാണ് എന്ന മലയാള ചിത്രത്തിലൂടെയാണ് മലയാളികൾക്ക് ലിയോണ പ്രിയങ്കരിയായി മാറിയത്. ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയിൽ താരം അഭിനയിച്ച റോൾ വളരെയധികം ജനശ്രദ്ധ ആകർഷിച്ചിരുന്നു. താരം സിനിമാമേഖലയിൽ ഇപ്പോൾ അത്ര തന്നെ സജീവമല്ലെങ്കിലും എല്ലാ വിശേഷങ്ങളും തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാൻ മറക്കാറില്ല.

നിരവധി പരസ്യങ്ങളുടെ മോഡലാണ് ലിയോണ. 2013ൽ താരം അഭിനയിച്ച സയൻസ് ഫിക്ഷൻ മൂവി ആയ റെഡ് റെയിൻ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. വലിയ ഇന്റർനാഷണൽ ക്രൂ തന്നെയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്. “ജീവിതം സുന്ദരമാണ് അതുപോലെ തന്നെ വേദനാജനകവും ചില സമയങ്ങളിൽ ഇത് രണ്ടും കൂടി” എന്ന ക്യാപ്ഷനും അതിനു താഴെയായി ഇങ്ങനെ ഒരു കുറിപ്പും താരം ചേർത്തിരിക്കുന്നു.

“എനിക്ക് എൻഡോമെട്രിയോസിസ് (സ്റ്റേജ് II) ഉണ്ടെന്ന് കണ്ടെത്തിയിട്ട് രണ്ട് വർഷം. രണ്ട് വർഷത്തെ ഭയാനകമായ വേദനകളും സാധാരണ ജീവിതം മിക്കവാറും അസാധ്യമാക്കിയ ചെറിയ കാര്യങ്ങളും. എൻഡോമെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതും, ഒരു തുടർച്ചയായ പ്രക്രിയയുമാണ്. എന്നാൽ എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ച് തീർത്തും അവ്യക്തതയിൽ നിന്ന്, എന്റെ ശരീരത്തിലും മനസ്സിലുമുള്ള മാറ്റങ്ങൾ അംഗീകരിക്കുന്ന ഈ ഭയാനകമായ യാത്രയിൽ നിന്ന്,

തീർച്ചയായും എന്റെ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും എന്റെയും സഹായത്തോടെ ഞാൻ ഒരുപാട് മുന്നോട്ട് പോയിയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. പ്രിയപ്പെട്ട ഡോ ലക്ഷ്മി. എൻഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കഠിനമായ ആർത്തവ വേദനയാണ്. ഇത് വായിക്കുന്ന സ്ത്രീകൾ മനസ്സിലാക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു- കഠിനമായ ആർത്തവ വേദന ശരിയല്ല, അത് സാധാരണവുമല്ല !! ദയവായി ഒരു ഡോക്ടറെ സമീപിക്കുക.”