വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും ഒന്നിച്ചു.!! ഹൃദയത്തിൽ നിന്ന് ഹൃദയങ്ങളിലേക്ക്; പ്രണയത്തിന്റെ മായാജാലം തീർത്ത് കല്യാണി – പ്രണവ് കോംബോ.!! | Varshangalkku Shesham Teaser

Varshangalkku Shesham Teaser : മലയാളികൾ നെഞ്ചിലേറ്റിയ ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിനീത് ശ്രീനിവാസൻ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന ‘വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. മോഹൻ ലാലായിരുന്നു ചിത്രത്തിൻ്റെ ടീസർ ഇന്നലെ റിലീസ് ചെയ്തത്.

പ്രണവ് മോഹൻലാലും, ധ്യാൻ ശ്രീനിവാസനും നായകന്മാരായി എത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായികയായി എത്തുന്നത്. മെരിലാൻ്റ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സ്വബ്രഹ്മണ്യമാണ് ഈ ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. വലിയ ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൻ്റെ റിലീസ് തീയ്യതിയും പുറത്തുവിട്ടിരിക്കുകയാണ്. റംസാൻ, വിഷു റിലീസിനായാണ് ഏപ്രിൽ 11ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

നിവിൻ പോളി, അജു വർഗീസ്, നീരജ് മാധവ്, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, ഷാൻ റഹ്മാൻ, കലേഷ് രാംനാഥ് തുടക്കിയ വലിയ താരനിര തന്നെയാണ് ചിത്രത്തിലെത്തുന്നത്. അമൃത് രാംനാഥാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം വിശ്വജിത്തും, എഡിറ്റിംങ്ങ് രഞ്ജൻ എബ്രഹാമും, ഓഡിയോഗ്രാഫി വിപിൻ നായരും, ബോംബെ ജയശ്രീ, വിനീത് ശ്രീനിവാസൻ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്ത് എന്നിവരാണ് വരികൾ ഒരുക്കിയിരിക്കുന്നത്.

ഇന്നലെ ടീസർ പുറത്തിറങ്ങിയപ്പോൾ സിനിമ കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. തെണ്ണൂറുകളിലെ മോഹൻലാലിൻ്റെ അഭിനയ മികവുകളെ ഓർമ്മിപ്പിക്കുന്ന ചില രംഗങ്ങൾ ടീസറിൽ പ്രണവിലൂടെ കാണാൻ സാധിച്ചുവെന്നാണ് ടീസറിനു ശേഷം പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. രണ്ടു കാലഘട്ടത്തിൻ്റെ കഥയാണെന്നാണ് ടീസറിലൂടെ മനസിലാവുന്നത്. മെരിലാൻ്റ് സിനിമാസാണ് ഇന്ത്യയിലെല്ലായിടത്തും തിയേറ്ററുകളിൽ എത്തിക്കുന്നത്. ഏറ്റവും വലിയ കമ്പനിയായ കല്യാൺ ജ്വല്ലേഴ്സാണ് ചിത്രത്തിൻ്റെ മാർക്കറ്റിംങ്ങ് പാർട്ണർ.ഇന്ത്യയിൽ തന്നെ പല ഭാഗങ്ങളിലായാണ് ചിത്രത്തിൻ്റെ ചിത്രീകരണം നടന്നിരുന്നത്. രണ്ടും മൂന്നും മാസങ്ങൾസെറ്റുവർക്കുകൾക്ക് ചെലവഴിച്ചിരുന്നു. വൻതാരനിര ഒത്തുചേരുന്ന ചിത്രീകരണത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.