സച്ചിൻ സന്തോഷ് ശരിക്കും ഞെട്ടിച്ചു കളഞ്ഞു.!! നസ്ലിനെ ഒന്ന് കാണണം അഭിനന്ദിക്കണം; പ്രേമലുവിനെ പ്രശംസിച്ച് പ്രിയദർശൻ.!! | Priyadarsan About Premalu And Naslen

Priyadarsan About Premalu And Naslen : ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രേമലു’.ഫെബ്രുവരി 9ന് തിയേറ്ററിൽ എത്തിയ ചിത്രം പ്രതീക്ഷയ്ക്കപ്പുറമുള്ള വിജയമാണ് നേടിയിരിക്കുന്നത്. ന്യൂജനറേഷൻ പിള്ളേരുടെ പ്രണയവും ജീവിതവുമാണ് ഈ ചിത്രത്തിൻ്റെയും കഥാസാരം.

ബിടെക് കഴിഞ്ഞ യുവതലമുറയുടെ സൗഹൃദവും പ്രണയവുമാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. സച്ചിൻ്റെയും റീനുവിൻ്റെയും റൊമാൻസാണ് മുഖ്യ പ്രമേയമെങ്കിലും, മറ്റു കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിൽ ഇടം നേടുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നസ്ലിനും മമിതയും നായികാനായകന്മാരായി എത്തിയ ചിത്രത്തിന് വമ്പൻ പ്രേക്ഷക പ്രീതിയാണ് ദിവസങ്ങൾ കൊണ്ട് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ദിവസങ്ങൾ കൊണ്ട് തന്നെ ഹൗസ്ഫുൾ ഷോയാണ് നടന്നുകൊണ്ടിരിക്കുന്നത്.

എന്നാൽ ഇപ്പോൾ വൈറലാകുന്നത് മലയാളികളുടെ സൂപ്പർ ഹിറ്റ് പടക്കളുടെ സംവിധായകൻ പ്രിയദർശൻ പ്രേമലു സിനിമയെ പ്രശംസിച്ച് പറഞ്ഞ വാക്കുകളാണ്. സിനിമ കണ്ടിറങ്ങിയ പ്രിയദർശനോട് സിനിമയെക്കുറിച്ച് ചോദിച്ചപ്പോൾ, മികച്ച സിനിമയാണെന്നും, നല്ല എൻ്റർടൈൻമെൻറായിരുന്നുവെന്നും പറയുകയുണ്ടായി. ഇതാണ് യങ്ങ് സ്റ്റേഴ്സ് സിനിമ എന്നു പറയുന്നത്. റിയലിസ്റ്റിക്കായിട്ടുള്ള ഹ്യൂമറാണ് സിനിമയുടെ മറ്റൊരു പ്രത്യേകതയെന്നും,നസ്ലിൻ്റ പ്രകടനം വളരെ നല്ലതായിരുന്നുവെന്നും, അവനെ ഒന്ന് കണ്ട് അഭിനന്ദിക്കണമെന്നും പറയുകയുണ്ടായി.

പുതു തലമുറയെ വച്ച് സാറിൻ്റെ ഇതുപോലെ ഒരു സിനിമ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന്, നമ്മുടെ കാലം കഴിഞ്ഞെന്നും, ഇനി പുതിയ ആൾക്കാർ ഇതുപോലുള്ള സിനിമകൾ ചെയ്യട്ടെയെന്നും, ഇനി സിനിമ എടുക്കുന്നതിലുപരി, ഇതുപോലെ ഇരുന്നു കാണുമെന്നാണ് സംവിധായകൻ പ്രിയദർശൻ പറഞ്ഞത്. കോളേജ് കഥ പശ്ചാത്തലമാക്കി ഗിരീഷ് എഡിസംവിധാനം ചെയ്ത സൂപ്പർ ശരണ്യയ്ക്ക് ശേഷമാണ് വീണ്ടുമൊരു ക്യാമ്പസ് ചിത്രം. പ്രിയദർശനെപ്പോലെ തന്നെ നിരവധി സിനിമാ പ്രവർത്തകര്യം ചിത്രത്തെ പ്രശംസിച്ച്ത്തെത്തുകയുണ്ടായി. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവരാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ഹൈദരാബാദിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.