ഇവൾ WinC അല്ല FailC.!! എനിക്ക് പറ്റില്ല, എനിക്ക് വീട്ടിൽ പോണം; ട്രക്കിങ് വിത്ത് ഫെയിൽ സി വീഡിയോ പങ്കുവെച്ച് അഖിൽഷാ.!! | Trekking With Not WinC FailC By Akhil Shah

Trekking With Not WinC FailC By Akhil Shah : മലയാള സിനിമയിലെ മുൻനിര നായിക നടിമാരിൽ പ്രധാനപ്പെട്ട താരമാണ് വിൻസി അലോഷ്യസ്. വികൃതി എന്ന ചിത്രത്തിൽ സൗബിന്റെ നായികയായാണ് താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

പിന്നീട് നിരവധി ചിത്രങ്ങളിൽ താരം പ്രധാന വേഷങ്ങളിൽ എത്തി. മഴവിൽ മനോരമയിൽ മികച്ച അഭിനേതാക്കളെ കണ്ടെത്താൻ വേണ്ടി നടത്തിയ നടത്തിയ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലെ ഒരു ഫൈനലിസ്റ്റ് ആയിരുന്നു വിൻസി. റിയാലിറ്റി ഷോയിലെ പെർഫോമൻസിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് വിൻസി. പിന്നീട് സിനിമയിലേക്ക് വന്നപ്പോഴും താരം നിരവധി ആരാധകർക്ക് പ്രിയപ്പെട്ട നടിയായി മാറിക്കഴിഞ്ഞു.

വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന, സോളമന്റെ തേനീച്ചകൾ, സൗദി വെള്ളക്ക, രേഖ എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഇതിൽ രേഖ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും താരം സ്വന്തമാക്കി. സംസ്ഥാന അവാർഡ് സ്വന്തമാക്കിയപ്പോൾ വിജയിച്ചവൾ എന്ന അർത്ഥത്തിൽ മമ്മൂട്ടി താരത്തെ win c എന്ന് വിളിക്കുകയും താരം തന്റെ പേര് അങ്ങനെ തന്നെ ആക്കുകയും ചെയ്തിരുന്നു.

ഇപോഴിതാ വിൻസി സത്യത്തിൽ വിൻസി അല്ല ഫെയിൽസി ആണെന്ന് പറഞ്ഞു കൊണ്ട് താരത്തിനൊപ്പം ട്രിപ്പ്‌ പോയ വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് സുഹൃത്തുക്കൾ. ഇൻസ്റ്റയിൽ ഒട്ടനേകം ഫോളോവേഴ്‌സ് ഉള്ള അഖിൽ ഷാ യാണ് വീഡിയോ പങ്ക് വെച്ചത്. ട്രക്കിങ്ങിനിടയിൽ വിൻസിക്ക് പറ്റിയ അബദ്ധങ്ങളും വീഴ്ചകളും എല്ലാം ആണ് രസകരമായി എഡിറ്റ്‌ ചെയ്ത് അഖിൽ ഷാ പങ്ക് വെച്ചത്. വ്യത്യസ്തമായ നിരവധി കണ്ടന്റുകൾ അഖിൽ ഷാ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെയ്ക്കാറുണ്ട്. ഫിലിം പ്രൊമോഷനുകൾ ഒരുപാട് ചെയ്യുന്ന ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ കൂടിയാണ് അഖിൽ. തമാശ നിറഞ്ഞ വീഡിയോകൾ ആണ് അഖിൽ ഷാ എപ്പോഴും പങ്ക് വെയ്ക്കാറുള്ളത്. ഇപ്പോൾ വിൻസിയോടൊപ്പമുള്ള വിഡിയോയും വൈറൽ ആയി കഴിഞ്ഞിരിക്കുകയാണ്.