ഹാപ്പി ബർത്ത് ഡേ അമ്മക്കുട്ടി.!! വിശേഷം വലുതാണ്, ആഘോഷം ചെറുതും; രാധികേചിക്ക് പിറന്നാളാശംസയുമായി മരുമകൻ ശ്രേയസ്.!! | Radhika Suresh Gopi Birthday

Radhika Suresh Gopi Birthday : മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് സുരേഷ് ഗോപിയുടെ കുടുംബം. സുരേഷ് ഗോപിയോടൊപ്പം കലാ ജീവിതത്തിലും കുടുംബജീവിതത്തിലും താങ്ങും തണലും ആയി നിൽക്കുന്നത് താരത്തിന്റെ പ്രിയ പത്നിയായ രാധികയാണ്.

താരത്തിന്റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘടങ്ങളും തരണം ചെയ്ത് മുന്നേറാൻ തന്റെ ഭാര്യ എത്ര മാത്രം സഹായിച്ചിരുന്നു എന്ന് താരം തന്നെ പറഞ്ഞിട്ടുമുണ്ട്. മൂത്ത മകൾ ചെറുപ്പത്തിൽ മരിച്ചതായിരുന്നു സുരേഷ് ഗോപിയുടെ ജീവിതത്തിലെ വലിയ ആഘാതം ഇപ്പോഴും ഒരുപാട് കാലം ഒരുമിച്ചു ജീവിക്കാൻ കഴിയാതിരുന്ന മകൾ ലക്ഷ്മിയുടെ ഓർമ്മകൾ താരം പങ്ക് വെയ്ക്കാറുണ്ട്. ലക്ഷ്മിക്ക് താഴെ 4 മക്കളാണ് സുരേഷ് ഗോപിയ്ക്കും രാധികയ്ക്കും ഉള്ളത്.

ഗോകുൽ, ഭാഗ്യ, മാധവ്, ഭാവ്നി എന്നിവരാണ് താരത്തിന്റെ മറ്റു മക്കൾ. അച്ഛന്റെ പാതയിൽ സിനിമയിലേക്ക് എത്തുക എന്നത് തന്നെയാണ് താരത്തിന്റെ രണ്ട് മക്കളും തിരഞ്ഞെടുത്ത വഴി. ഗോകുൽ സുരേഷ് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. ഇളയ മകൻ മാധവ് അഭിനയിച്ച ചിത്രവും റിലീസിനു ഒരുങ്ങുകയാണ്. ഈയടുത്തായിരുന്നു സുരേഷ്‌ഗോപിയുടെ മൂത്ത മകൾ ഭാഗ്യയുടെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം പങ്കെടുത്ത വലിയൊരു ആഡംബര വിവാഹം തന്നെ ആയിരുന്നു ഭാഗ്യ ലക്ഷ്മിയുടേത്.

താരനിബിഡമായ വിവാഹം സോഷ്യൽ മീഡിയയിലും മറ്റും വൈറൽ ആയിരുന്നു. മലയാളത്തിന്റെ മഹാനടന്മാരുടെ സാനിധ്യത്തിൽ ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് താരപുത്രി വിവാഹിതയായത്. ശ്രേയസിനെ ആയിരുന്നു ഭാഗ്യ വിവാഹം കഴിച്ചത്. ഇപോഴിതാ ഇരുവരുടെയും വിവാഹ ശേഷമുള്ള രാധികയുടെ ആദ്യത്തെ പിറന്നാൾ വന്നെത്തിയിരിക്കുകയാണ്. അമ്മക്കുട്ടിക്ക് പിറന്നാൾ ആശംസകൾ എന്ന അടിക്കുറിപ്പോടെ മരുമകൻ ശ്രെയസ് അമ്മക്ക് പിറന്നാൾ ആശ്വസിച്ചു കൊണ്ട് ചിത്രങ്ങൾ പങ്ക് വെച്ചു. ലളിതമായ ഒരു പിറന്നാൾ ആഘോഷത്തിന്റെ ചിത്രമാണ് പങ്ക് വെച്ചിരിക്കുന്നത്. സുരേഷ്‌ഗോപിക്കും മകൾക്കും മരുമകനും ഒപ്പം രാധിക കേക്ക് മുറിക്കുന്ന ചിത്രമാണ് ശ്രേയസ് ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്.