പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ; പ്രേമിനെ കാത്ത് പ്രേമം തുളുമ്പി സ്വാസിക, വെള്ളയിൽ പൊന്നിൻ കൊലുസണിഞ്ഞ് താരസുന്ദരി ചിത്രങ്ങൾ വൈറൽ.!! | Swaswika Vijay Latest Photos Viral

Swaswika Vijay Latest Photos Viral : നാടൻ വേഷത്തിൽ ഒരുങ്ങിയിറങ്ങുന്ന പെൺകുട്ടികൾക്ക് ഒരു പ്രത്യേക സൗന്ദര്യമാണ്. ഗ്രാമീണതയുടെ നന്മയും നിഷ്കളങ്കതയും സൗന്ദര്യവും എല്ലാം അവരെ നോക്കുമ്പോൾ തന്നെ നമുക്ക് അനുഭവിക്കാൻ കഴിയും. മലയാളത്തിൽ അത്തരം നാടൻ സൗന്ദര്യമുള്ള ഒരുപാട് നായികമാരുണ്ട് താനും.

ശ്രീവിദ്യ, കാവ്യ മാധവൻ, നവ്യ തുടങ്ങി പഴയതും പുതിയതുമായ തലമുറയിൽ നിരവധി നായികമാർ നമുക്കുണ്ട്. വേഷത്തിലും ഒരുക്കത്തിലും എല്ലാം നാടൻ തനിമ സൂക്ഷിക്കുന്ന ഒരു നായികയാണ് സ്വാസിക. മോഡേൺ വേഷങ്ങളിലും താരം തിളങ്ങാറുണ്ട് എങ്കിലും കൂടുതലും മലയാളി പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് സ്വാസികയുടെ നാടൻ ലുക്ക് ആണ്. മികച്ച ക്ലാസിക്കൽ ഡാൻസർ കൂടിയായ സ്വാസിക നടിയായും അവതാരകയായും തിളങ്ങുന്ന താരമാണ്.

പൂജ വിജയ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. നിരവധി പരമ്പരകളും താരം ചെയ്തിട്ടുണ്ട്. ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്ത സീത എന്ന പരമ്പരയാണ് താരത്തിനു കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്. പരമ്പരയിലെ പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പിന്നീട് നിരവധി സിനിമകളിൽ താരം അഭിനയിച്ചു. ഏറ്റവുമൊടുവിൽ ചെയ്ത ചതുരം എന്ന സിനിമയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലെ പ്രധാന കഥാപാത്രം ആയിരുന്നു സ്വാസിക.

2019 ൽ പുറത്തിറങ്ങിയ വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും താരം സ്വന്തമാക്കി. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും താരം സിനിമകളും പരമ്പരകളും ചെയ്തു. ഈയടുത്തായിരുന്നു താരത്തിന്റെ വിവാഹം. നടനും മോഡലുമായ പ്രേമിനെയാണ് സ്വാസിക വിവാഹം കഴിച്ചത്. ഇരുവരും ഒരുമിച്ചു ഒരു പരമ്പരയിൽ അഭിനയിച്ചിരുന്നു. ഒരുമിച്ചുള്ള അഭിനയത്തിനിടയിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. ഇപോഴിതാ മനോഹരമായി നാടൻ സെറ്റും മുണ്ടും ഉടുത്ത് മലയാള തനിമയോടെ ഒരുങ്ങിയുള്ള ഫോട്ടോഷൂട്ടാണ് താരം പങ്ക് വെച്ചത്. മുല്ലപ്പൂവോക്കെ ചൂടി കണ്ണെഴുതി പൊട്ട് തൊട്ട് നാടൻ സുന്ദരിയായാണ് താരം എത്തിയത്.