ഇതാണ് മന്ത്രി ഇങ്ങനെയാവണം മന്ത്രി.!! സ്വിഫ്റ്റിന്റെ വളയം പിടിച്ച് കെബി ഗണേഷ് കുമാർ; കേരളം കണ്ട ഏറ്റവും ശക്തനായ ഗതാഗതമന്ത്രിയെന്ന് ജനങ്ങൾ.!! | Transport Minister KB Ganesh Kumar Driving Sift Bus Video Viral

Transport Minister KB Ganesh Kumar Driving Sift Bus Video വിരൽ : പത്തനാപുരത്തിന്റെ പ്രിയപ്പെട്ട ഗതാഗത മന്ത്രി ഗണേഷ് കുമാർ ജനപ്രതിനിധി എന്ന നിലയിൽ കേരളത്തിൽ ഒരുപാട് ആരാധകരുള്ള താരമാണ്. ഒരു രാഷ്ട്രീയ കുടുംബത്തിൽ ജനിച്ചു വളർന്നു സിനിമ താരം ആകുകയും പിന്നീട് പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലേക്ക് എത്തുകയും ചെയ്ത ഗണേഷ് കുമാർ ഇപ്പോൾ രണ്ടാം എൽ ഡി എഫ് സർക്കാരിന്റെ

ഗതാഗതമന്ത്രിയാണ്. പത്തനാപുരത്ത് നിന്ന് തുടർച്ചയായി എം എൽ എ ആയി തിരഞ്ഞെടുക്കപ്പെടുന്ന ഗണേഷ് കുമാറിന് സിനിമ നടൻ എന്ന നിലയിൽ മാത്രമല്ല പൊതു പ്രവർത്തകൻ എന്ന നിലയിലും ആരാധകർ ഒരുപാടുണ്ട്. ഗണേഷ് കുമാറിന്റെ പിതാവ് ബാലകൃഷ്ണ പിള്ള രൂപീകരിച്ച കേരള കോൺഗ്രസ്‌ ബി എന്ന പാർട്ടി കേരള രാഷ്ട്രീയത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു പാർട്ടി ആണ്. സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും

പുലിയാണ് ഗണേഷ് കുമാർ. നിരവധി ആളുകൾക്ക് സഹായ ഹസ്തവുമായി എപ്പോഴും ജനങ്ങൾക്കിടയിൽ കാണുന്ന ഒരു വ്യക്തി കൂടിയാണ് ഗണേഷ്.നിരവധി നിരാലാംബരായ ആളുകൾക്ക് വീട്, ജോലി തുടങ്ങി അഞ്ചോളം വിദ്യാർത്ഥികളുടെ പഠനചിലവ് തുടങ്ങി നിരവധി സഹായങ്ങൾ നിരന്തരം ചെയ്യുന്ന ആളെന്ന നിലയിൽ ഗണേഷ് നാട്ടുകാരുടെ ഏറ്റവും വേണ്ടപ്പെട്ട വ്യക്തി കൂടിയാണ്.ഗതാഗത മന്ത്രി ആയ ശേഷം നിരവധി

പരിഷ്കാരങ്ങൾ ആണ് ഗതാഗത വകുപ്പിൽ പുതിയ മന്ത്രി വരുത്തിയിരിക്കുന്നത്. തന്റെ ജീവിതം തന്നെ നാടിനു വേണ്ടി സമർപ്പിച്ച ഗണേഷ് കുമാർ ഇപ്പോൾ പത്തനാപുരത്തെ ആദ്യത്തെ സ്വിഫ്റ്റ് ബസ് കൊണ്ട് വന്നിരിക്കുകയാണ്. ബസിന്റെ ഉദ്ഘാടനം നടത്താൻ മന്ത്രി തന്നെയാണ് ബസ് ഓടിച്ചു നിരത്തിൽ ഇറങ്ങിയത്.മന്ത്രി വണ്ടി ഓടിക്കുമ്പോൾ ഉണ്ടായ രസകരമായ ഒരു സംഭവം ആണ് ഇപ്പോൾ വൈറൽ ആകുന്നത്. സ്വിഫ്റ്റ് ഉത്ഘാടനം ചെയ്യാൻ ഓടിക്കവേ മന്ത്രിയുടെ വണ്ടിക്ക് മുൻപിൽ വട്ടം വെച്ചത് മാറ്റാരുമല്ല സാക്ഷാൽ കെ എസ് ആർ റ്റി സി തന്നെയാണ്. ഇത് കണ്ട് ചിരിക്കുന്ന മന്ത്രിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.