വിവാഹത്തിന് മുന്നേ പുതിയ വിശേഷം.!! ആഗ്രഹിച്ചത് നേടിയെടുത്തത് ആരതി പൊടി; വർഷങ്ങളായിട്ടുള്ള തന്റെ ആഗ്രഹം ഫലം കണ്ടു.!! | Dr Robin Radhakrishnan Congratulate Arathi Podi For New Begning

Dr Robin Radhakrishnan Congratulate Arathi Podi For New Begning : ഒരെറ്റ ഷോ കൊണ്ട് അനേകം പേരെ ആരാധകരാക്കി മാറ്റിയ മത്സരാർത്ഥിയായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ഷോ കാണാത്തവർ പോലും റോബിന്റെ മികച്ച മത്സര പ്രകടനം കാണാൻ വേണ്ടി ഷോ കാണുന്ന പ്രേക്ഷകർ ഏറെയായിരുന്നു. ഇതിലൂടെ നിരവധി ആരാധകരെ നേടിയെടുക്കാൻ റോബിന് സാധിച്ചു. പ്രൊമോഷൻ,

ഉദ്‌ഘാടനം എന്നിവ കൊണ്ട് റോബിൻ ഇപ്പോൾ സജീവമാണ്. അതുപോലെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയായ മറ്റൊരാളാണ് ആരതി പൊടി. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന പ്രയോഗം ഈ രണ്ട് പേരുടെ കാര്യത്തിൽ വളരെയധികം ശരിയാണ്. ഒരു അഭിമുഖത്തിലൂടെ പരിചയപ്പെടുകയും ശേഷം സുഹൃത്തക്കളായി മാറുകയും ഒടുവിൽ വിവാഹത്തിലൂടെ ഇരുവരും ഒന്നിക്കുകയും ചെയ്തു.

റോബിനിലൂടെയാണ് ആളുകൾ ഏറ്റവും കൂടുതൽ ആരതി പൊടിയെ അറിയുന്നത്. എന്നാൽ മിക്ക താരങ്ങളുമായി ബന്ധമുള്ള ഒരു സംരംഭക കൂടിയാണ് ആരതി. പലരും പറയുന്നത് റോബിന്റെ പേര് ഉപയോഗിചച്ച് വളർന്ന ഒരു വ്യക്തിയാണ് ആരതി എന്നാണ്. എന്നാൽ ഇപ്പോൾ അത്തരം കെട്ടുകഥകളെ ഒഴിവാക്കി വീണ്ടും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് ആരതി. വർഷങ്ങളായി തന്റെ ഒരു സ്വപ്നം

നടത്തിയെടുത്തതിന്റെ സന്തോഷത്തിലാണ് ആരതി പൊടി. പോടീസ് എന്ന ബ്രാൻഡ് ആണ് താരം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. സ്ഥാപനത്തിൽ നിന്നുമുളള തന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. റോബിനും തന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. കുട്ടിക്കാലത്തു തന്നെ ബിസിനസിനു തുടക്കം കുറിക്കുകയും ശേഷം തന്റെതായ കഴിവിൽ അതിനെ വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട് ആരതി. കുട്ടിക്കാലം മുതലേ ഒരു സംരംഭക ആവുക എന്നതായിരുന്നു ആരതിയുടെ ആഗ്രഹം. ഡിസൈൻ മേഖലയെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയപ്പോൾ അത് തന്നെ മതിയെന്ന് താരം തീരുമാനിച്ചു. നിരവധി പേരാണ് എല്ലാ പിന്തുണകളുമായി രംഗത്തെത്തിരിക്കുന്നത്.