കല്യാണം കഴിഞ്ഞ് എത്ര വര്ഷമെന്ന് ഓർമ്മയുണ്ടോ.!? അച്ഛനും അമ്മക്കും വിവാഹ വാർഷിക ആശംസകളുമായി കുഞ്ഞാറ്റ; കുടുംബത്തെ ചേർത്ത് പിടിച്ച് മനോജ് കെ ജയൻ.!! | Tejalakshmi Jayan wishes for Manoj K Jayan And Asha Jayan wedding anniversary

Tejalakshmi Jayan wishes for Manoj K Jayan And Asha Jayan wedding anniversary : മലയാളികൾക്ക് കഴിഞ്ഞ കുറച്ച് നാളായി താരങ്ങളെക്കാൾ അധികം അവരുടെ മക്കളുടെ വിശേഷങ്ങൾ അറിയുവാൻ ആണ് താല്പര്യം കൂടുതൽ. അതുകൊണ്ടുതന്നെ ഓരോ താരങ്ങളുടെയും മക്കളുടെ സോഷ്യൽ മീഡിയ പേജുകൾ സിനിമാപ്രേമികൾ വളരെയധികം സൂക്ഷ്മപൂർവ്വം നിരീക്ഷിക്കാറുണ്ട്.

അവർ പങ്കുവയ്ക്കുന്ന ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും വളരെ മികച്ച സ്വീകാര്യതയും ഏറ്റുവാങ്ങലുമാണ് ആളുകൾക്കിടയിൽ നിന്ന് ലഭിക്കുന്നത്. താര ദമ്പതിമാരെ സംബന്ധിച്ചിടത്തോളം ഏറ്റവും മുൻപന്തിയിൽ ആളുകൾ ശ്രദ്ധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നവർ മനോജ് കെ ജയനും ഉർവശിയും ആയിരുന്നു. രണ്ട് വ്യത്യസ്ത തലത്തിലുള്ള കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് മുന്നിൽ അവതരിപ്പിച്ച ഇരുവരും തങ്ങളുടെതായ സാന്നിധ്യം സിനിമയ്ക്ക് അകത്തും പുറത്തും നേടിയെടുത്തപ്പോൾ ഇവരുടെ മകൾ കുഞ്ഞാറ്റയും വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ നേടിയെടുക്കുകയുണ്ടായി.

ഹാസ്യ കഥാപാത്രങ്ങളിലൂടെ ഉർവശി മലയാള സിനിമയിൽ തിളങ്ങിയപ്പോൾ വില്ലൻ വേഷങ്ങളിലൂടെയാണ് മനോജ് കെ ജയൻ തൻറെ ശ്രദ്ധ പതിപ്പിച്ചത്. എന്നാൽ ഇരുവരും ദാമ്പത്യജീവിതം പാതിവഴിയിൽ ഉപേക്ഷിച്ച് വേർപിരിഞ്ഞപ്പോഴും മകൾ കുഞ്ഞാറ്റ അച്ഛന്റെയും അമ്മയുടെയും അടുത്ത് സന്തോഷപൂർവ്വമായ ഇടപെടലുമായി മുന്നോട്ടു പോവുകയുണ്ടായി. ഇരുവരും ആയി ഇപ്പോഴും നല്ല ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന കുഞ്ഞാറ്റയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഓരോന്നും വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറും ഉണ്ട്.

മോഡൽ എന്ന നിലയിൽ തിളങ്ങിയിരിക്കുന്ന കുഞ്ഞാറ്റ സിനിമയിലേക്കുള്ള ചുവടുവെപ്പുകളുടെ ആദ്യ പാഠവും കുറച്ചു കഴിഞ്ഞു. ഇപ്പോൾ മനോജ് കെ ജയനും രണ്ടാം ഭാര്യ ആശയും വിവാഹ വാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷമാണ് കുഞ്ഞാറ്റ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞാറ്റ അച്ഛനും അമ്മയ്ക്കും ആശംസകൾ അറിയിച്ച് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് താഴെ നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തി എത്തുന്നുണ്ട്. ഇതിനു മുൻപ് കുഞ്ഞാറ്റയ്ക്കും ആശയുടെ മകൾ മനോജ് കെ ജയന്റെയും ആശയുടെയും മകൻ എന്നേയും അവർക്കൊപ്പം മനോജ് കെ ജയൻ പങ്കുവെച്ച റീൽ വീഡിയോയ്ക്കും വളരെ മികച്ച പ്രതികരണമായിരുന്നു ആരാധകരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. മൂന്ന് കുഞ്ഞുങ്ങൾക്ക് ഒപ്പം മീശ വെച്ച കുഞ്ഞിനെയാണ് തങ്ങൾക്ക് ഏറെ ഇഷ്ടം എന്നായിരുന്നു ആരാധകർ അധികവും കമൻറ് ആയി കുറിച്ചത്.