വരലക്ഷ്‌മി ശരത്കുമാർ വിവാഹിതയാകുന്നു, വരന്‍ നിക്കൊളായ് സച്ച്ദേവ്; 14 വർഷത്തെ സൗഹൃദം വിവാഹത്തിലേക്ക്.!! | Varalaxmi Sarathkumar Got Engaged

Varalaxmi Sarathkumar Got Engaged : ചലച്ചിത്ര താരം, രാഷ്ട്രീയ പ്രവർത്തകൻ, ബോഡിബിൽഡർ എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ശരത് കുമാർ. കൂടാതെ സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ് അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റും കൂടിയാണ് പ്രിയ താരം.

തമിഴ് സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെയാണ് ഇദ്ദേഹം പ്രേക്ഷകർക്ക് സുപരിചിതനായി മാറിയത്. ഇദ്ദേഹം ആദ്യമായി സൂര്യൻ എന്ന ചിത്രത്തിലാണ് പ്രധാന വേഷത്തിൽ അഭിനയിച്ചത്. ഇദ്ദേഹത്തിന് രണ്ട് മക്കളാണ് ഉള്ളത്. വരലക്ഷ്മി ശരത് കുമാറും, പൂജ ശരത്കുമാറും. ഇപ്പോഴിതാ വരലക്ഷ്മി ശരത്കുമാറിന്റെ പുതിയ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വരലക്ഷ്മിവിവാഹിതയാകാൻ ഒരുങ്ങുകയാണ്. വരലക്ഷ്മിയുടെ വരന്‍ മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കൊളായ് സച്ച്ദേവ് ആണ്. ഇരുവരുടെയും വിവാഹനിശ്ചയം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മുംബൈയില്‍ വെച്ചാണ് നടന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ വരലക്ഷ്മി തന്നെയാണ് ഇപ്പോൾ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഐവറി നിറത്തിലുള്ള സില്‍ക്ക് സാരിയാണ് വരലക്ഷ്മി ധരിച്ചിരിക്കുന്നത്. അതേസമയം വെളുത്ത ഷര്‍ട്ടും മുണ്ടുമാണ് നിക്കൊളായയുടെ വേഷം.

പങ്കുവെക്കപ്പെട്ട ചിത്രങ്ങളിൽ സന്തോഷഭരിതരായ ശരത്കുമാറിനെയും ഭാര്യ രാധികയെയും കാണാം. കഴിഞ്ഞ 14 വര്‍ഷമായി പരസ്പരം അറിയാവുന്നവരാണ് വരലക്ഷ്മിയും വരൻ നിക്കൊളായെയുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.വരലക്ഷ്മി ഒരു സിനിമ താരം കൂടിയാണ്. പാന്‍ ഇന്ത്യന്‍ തലത്തില്‍ വമ്പന്‍ വിജയം നേടിയ തെലുങ്ക് ചിത്രം ഹനു മാന്‍ ആണ് വരലക്ഷ്മിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടി നായകനായ കസബ ആയിരുന്നു വരലക്ഷ്മി ശരത്‍കുമാറിന്‍റെ ആദ്യ മലയാള ചിത്രം. പിന്നീട് കാറ്റ്, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളിലും താരം മലയാളത്തില്‍ അഭിനയിച്ചു.