പാലുകാച്ചി വലതുകാൽ വെച്ച് ലക്ഷ്‌മി ഭവനത്തിലേക്ക്.!! പൊങ്കാലയും ഗണപതി ഹോമവും നടത്തി പുതിയ തുടക്കം; വിവാഹത്തിനും ലക്ഷ്മിയെ മറന്നില്ല സുരേഷ് ഗോപി.!! | Suresh Gopi Lakshmi Home Renovation And House Warming

Suresh Gopi Lakshmi Home Renovation And House Warming Pooja : ഇപ്പോൾ സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഒന്നാകെ ആഘോഷിച്ചു കൊണ്ടിരിക്കുന്നത് നടൻ സുരേഷ് ഗോപിയുടെ വീട്ടിൽ നടന്ന ഏറ്റവും മംഗളകരമായ മുഹൂർത്തത്തെ പറ്റിയാണ്. താരത്തിന്റെ മൂത്ത മകൾ ഭാഗ്യ സുരേഷ് വിവാഹിതയാവുകയാണ്. വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങുകളുടെ ഒക്കെ ചിത്രങ്ങളും

വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെ താരത്തിന്റെ ജീവിതത്തിലെ ഏറ്റവും അടിസ്ഥാനപരമായ മറ്റൊരു സന്തോഷ നിമിഷവും ആഘോഷമാക്കുകയാണ് ആരാധകർ. സുരേഷ് ഗോപിയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ആത്മബന്ധമുള്ള വീടാണ് ശാസ്തമംഗലത്തെ അദ്ദേഹത്തിൻറെ ലക്ഷ്മി എന്ന വസതി. തിരുവനന്തപുരത്ത്

താരം സ്വന്തമായി പണികഴിപ്പിച്ച ആദ്യത്തെ വീടുകളിൽ ഒന്നാണ് ലക്ഷ്മി ഭവനം. തന്റെ ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം ഉണ്ടായ നിമിഷത്തിൽ ആ പഴയ വീടും മറന്നു കളയുവാൻ സുരേഷ് ഗോപി തയ്യാറായില്ല. പകരം വിവാഹ ചടങ്ങുകൾക്കൊപ്പം തന്നെ വീട് പുതുക്കിപ്പണിഞ്ഞ താരം കഴിഞ്ഞ ദിവസം അവിടെ പാലുകാച്ചൽ ചടങ്ങുകളും മറ്റും നടത്തിയിരുന്നു. രാധിക വീട്ട് മുറ്റത്ത് പൊങ്കാലയിട്ട് ഗണപതി

ഹോമത്തോടെയാണ് പാലുകാച്ചൽ ചടങ്ങുകൾ നടന്നത്. രാധികയ്ക്ക് കൂട്ടായി മകൻ ഗോകുലം ഒപ്പമുണ്ടായിരുന്നു. കാറിൽ വന്ന് വീട്ടുമുറ്റത്തിറങ്ങുന്ന സുരേഷ് ഗോപിയേയും ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്. ട്രിവാൻഡ്രം ക്ലബ്ബിൽ വച്ചായിരുന്നു ഭാഗ്യയുടെ വിവാഹത്തോടുള്ള സംഗീത് പരിപാടികൾ അരങ്ങേറിയത്. ചടങ്ങുകൾ കഴിഞ്ഞ് ഏറെ വൈകിയാണ് എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങിയെങ്കിലും പുലർച്ചെ തന്നെ എത്തി തങ്ങളുടെ പ്രിയപ്പെട്ട വീട്ടുമുറ്റത്ത് പൊങ്കാലയും ഗണപതിഹോമവും അടക്കമുള്ള ചടങ്ങുകൾ പൂർത്തീകരിക്കുവാൻ രാധികയും ഗോകുലും മറന്നില്ല. പൊങ്കാലയ്ക്കും ഗണപതിഹോമത്തിനും പിന്നാലെയാണ് പാലുകാച്ചൽ ചടങ്ങ് നടത്തിയത്. സംഗീത പരിപാടിയിൽ നിന്നും പാലുകാച്ചൽ ചടങ്ങിൽ നിന്നും സുരേഷ് ഗോപിക്ക് വിട്ടുനിൽക്കേണ്ടി വന്നു എങ്കിലും തിരക്കുകൾക്കൊടുവിൽ അദ്ദേഹം തന്റെ പ്രിയപ്പെട്ട വീട്ടിലെത്തി അവിടുത്തെ നവീകരണ പ്രവർത്തനങ്ങൾ ഒക്കെ നോക്കി കാണുകയും പിന്നീട് മകളുടെ ഹൽദി ചടങ്ങുകൾ മംഗളകരമായി പൂർത്തിയാക്കുകയും ചെയ്തിരുന്നു.