ലേഖയാണ് എല്ലാം.!! പ്രണയിനിയുടെ പിറന്നാളിന് താജ്മഹലിൽ സർപ്രൈസ് ഒരുക്കി എംജി; പ്രണയസൗധത്തിന് മുന്നിൽ പ്രണയിച്ച് കൊതി തീരത്തെ താരങ്ങൾ.!! | Lekha Mg Sreekumar In Taj Mahal Trip

Lekha Mg Sreekumar In Taj Mahal Trip : ലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മുൻനിര ഗായകരിൽ ഒരാളാണ് എംജി ശ്രീകുമാർ. പിന്നണിഗായകൻ, സംഗീതസംവിധായകൻ, അവതാരകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് ഇദ്ദേഹം. എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാർ തന്റെ ഇൻസ്റ്റാഗ്രാമി ലൂടെ പങ്കുവെച്ച പ്രണയാതുരമായ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ചുവന്ന

പട്ടിൽ ഗോൾഡൻ കളർ പ്രിന്റഡ് ചുരിദാറു ധരിച്ച് ലേഖയും ചുവന്ന ഷർട്ട് ധരിച്ച് ശ്രീകുമാറും പ്രണയത്തിന്റെ ഏറ്റവും വലിയ സാക്ഷാത്കാരമായ താജ് മഹൽ എന്ന വെണ്ണക്കൽ കൊട്ടാരത്തിനു മുന്നിൽ ഇരിക്കുന്നു. പ്രേമാതുരമായ ഗാനങ്ങൾ കൊണ്ട് പ്രേമസൗതം തീർത്ത ഇദ്ദേഹം ജീവിതസഖിയുമായി സമയം പങ്കിടാൻ തെരഞ്ഞെടുത്തത് പ്രേമത്തിന്റെ ഏറ്റവും വലിയ രൂപമായ താജ്മഹലിനെയാണെന്നത്

സവിശേഷമാണ്. ഒരുപാട് സ്ഥലങ്ങളിൽ തന്റെ എല്ലാ തിരക്കുകളും മാറ്റിവെച്ച് ഭാര്യയുമായി യാത്രകൾ നടത്തുന്ന ഒരാളാണ് എം ജി ശ്രീകുമാർ. അടുത്തിടെ നേപ്പാളിലേക്ക് നടത്തിയ ടൂറും ലേഖ ഇതുപോലെ പങ്കുവെച്ചിരുന്നു. ആരാധകരുടെ ഇടയിൽ ഇതിനെല്ലാം വലിയ ജനപിന്തുണയാണ്. ഗായകനിൽ ഉപരി ഏഷ്യാനെറ്റ് ടിവി ചാനലുകളിലും ഒരുപാട് സംഗീത റിയാലിറ്റി ഷോകളിൽ ജഡ്‌ജായും ശ്രീകുമാർ

പ്രവർത്തിക്കുന്നു. 1983 ൽ റിലീസായ മമ്മൂട്ടി സിനിമയായ ‘കൂലി’ എന്ന സിനിമയിൽ ജി.ഇന്ദ്രനെഴുതിയ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിൻ ഗാനങ്ങളിൽ ഞാനാണാദി താളം എന്ന വരികൾ പാടിയാണ് എം.ജി. ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തുടക്കം കുറിക്കുന്നത്. ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000ത്തിന് മേൽ ഗാനങ്ങൾ ആലപിച്ചു. യേശുദാസ് മലയാള ചലച്ചിത്ര പിന്നണിരംഗം അടക്കിവാഴുന്ന കാലത്ത് കണ്ണീർപൂവിൻ്റെ കവിളിൽ തലോടി, നാദരൂപിണി തുടങ്ങിയ ഗാനങ്ങളിലൂടെ പുതിയൊരു ശബ്ദം മലയാളിയെ കേൾപ്പിച്ച എം.ജി.ശ്രീകുമാർ നിലവിൽ മലയാള സംഗീതത്തിലെ ജനപ്രിയ ഗായകരിലൊരാളാണ്.