മകളേക്കാൾ ചെറുപ്പമായി സുജാത മോഹൻ, അറുപതിന് ഇത്ര അഴകോ.!? സൗന്ദര്യ രഹസ്യം തിരക്കി ആരാധകർ.!! | Sujatha Mohan new look goes viral

Sujatha Mohan new look goes viral : പ്രശസ്ത പിന്നണി ഗായികയാണ് സുജാത മോഹൻ. ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചെങ്കിലും, 1990 കാലഘട്ടത്തിനു ശേഷമാണ സുജാത മലയാളത്തിലെ മുന്നണി ഗായികമാരുടെ നിരയിലേക്ക് എത്തിയത്.

പിന്നീട് മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ അന്യഭാഷാ ഗാനങ്ങളും ആലപിച്ചിരുന്ന താരം പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിക്കുകയുണ്ടായി. അതിനിടയിൽ നിരവധി പുരസ്കാരങ്ങൾ താരത്തെ തേടി എത്തുകയുണ്ടായി. സുജാതയുടെ ഏകമകൾ ശ്വേത മോഹനും അമ്മയുടെ പാത പിന്തുടർന്ന് പിന്നണി ഗാനരംഗത്ത് മുൻനിരയിൽ നിൽക്കുന്ന ഗായികമാരിൽ ഒരാളാണ്.

താരത്തിൻ്റെ വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ കുടുംബത്തോടൊപ്പം പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം രാധികാ തിലകിൻ്റെ മകൾ ദേവികയുടെ വിവാഹ ഫങ്ങ്ഷൻ എറണാകുളത്ത് നടക്കുകയുണ്ടായി. സുജാതയായിരുന്നു രാധികയുടെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്തിരുന്നത്. സുജാതയും കുടുംബവും ബാംഗ്ലൂരിൽ നടന്ന വിവാഹ ചടങ്ങിലും, വിവാഹസൽക്കാരത്തിനും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു.

ഇപ്പോൾ സുജാത മോഹൻ എറണാകുളത്തെ ഫങ്ങ്ഷന് പങ്കെടുത്തപ്പോഴുള്ള നിരവധി ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. റെഡ് നിറത്തിലുള്ള സാരിയും, പച്ച നിറത്തിലുള്ള ബ്ലൗസുമാണ് താരം ധരിച്ചിരുന്നത്. സിംപിൾ ആഭരണങ്ങളും, വ്യത്യസ്തമായ ഹെയർസ്റ്റൈല്യമാണ് ഗായികയെ കൂടുതൽ മനോഹരിയാക്കിയത്. ഫാമിലി ലൗ എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടേകൾ പങ്കുവച്ചിരിക്കുന്നത്. ഭർത്താവ് മോഹനും, മകൾ ശ്വേതയും ചിത്രത്തിലുണ്ടായിരുന്നു. നിരവധി പേരാണ് താരത്തിൻ്റെ പോസ്റ്റിന് താഴെ കമൻറുമായി വന്നിരിക്കുന്നത്. മകളേക്കാൾ ചെറുപ്പമാവുകയാണല്ലോ അമ്മ എന്ന കമൻറുകളാണ് കൂടുതലായും വന്നിരിക്കുന്നത്. ചെറുപ്പമാകുന്നതിൻ്റെ രഹസ്യവും ആരാധകർ തിരക്കുന്നുമുണ്ട്.