ആറ്റുകാൽ അമ്മ എന്റെ ശബ്ദം തിരിച്ചു തരട്ടെ, അവശതകൾ വകവെക്കാതെ പൊള്ളുന്ന ചൂടിലും പൊങ്കാലയിട്ട് താര കല്യാൺ; ആറ്റുകാൽ അമ്മയുടെ നടയിൽ നിറഞ്ഞ പ്രാർത്ഥനയോടെ തരം.!! | Thara Kalyan Attukal Pongala

Thara Kalyan Attukal Pongala : നല്ലൊരു നർത്തകിയും നടിയുമാണ് താരാ കല്യാൺ. മലയാള സിനിമയിലും, ടെലിഫിലിമുകളിലും, പരമ്പരകളിലും താരം സജീവസാന്നിധ്യമായിരുന്നു. താരാ കല്യാണിൻ്റെ മകൾ സൗഭാഗ്യയും, ഭർത്താവായ അർജുൻ സോമശേഖറും, മകൾ സുദർശനയുമൊക്കെ മലയാളികൾക്ക് വളരെയധികം സുപരിചിതമാണ്.

ഇവരുടെ വിശേഷങ്ങളൊക്കെ ഇവർ യുട്യൂബ് ചാനലിലൂടെയാണ് പങ്കുവയ്ക്കാറുള്ളത്. സൗഭാഗ്യയ്ക്കും, താരാകല്യാണിനും പ്രത്യേകമായി യുട്യൂബ് ചാനൽ ഉണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ആറ്റുകാൽ പൊങ്കാലയുടെ വിശേഷവുമായി നിരവധി താരങ്ങൾ അവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ താരാ കല്യാൺ തന്റെ പൊങ്കാല വിശേഷവുമായാണ് താരത്തിൻ്റെ ‘താരാ കല്യാൺ’ എന്ന ചാനലിൽ വന്നിരിക്കുന്നത്. പൊങ്കാലയിടാൻ തലേ ദിവസം തന്നെ മറ്റു താരങ്ങളെപ്പോലെ തന്നെ താരവു ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചിരുന്നു.

ഏഷ്യാനെറ്റ് ചാനലായിരുന്നു ഇത്തവണത്തെ പൊങ്കാല സൗകര്യങ്ങളൊക്കെ ഒരുക്കി കൊടുത്തതെന്നും താരം പറയുകയുണ്ടായി. പൊങ്കാല ദിവസം താരം ഉടുത്ത സെറ്റ് മുണ്ട് അമ്മ സുബ ലക്ഷ്മിയുടെ പുത്തൻ സെറ്റ്മുണ്ടായിരുന്നു. അമ്പലത്തിൻ്റെ മുൻപിൽ തന്നെ പൊങ്കാല ഇടാനുള്ള സൗകര്യവും താരത്തിന് ലഭിച്ചിരുന്നു. രാവിലെ ഏഴ് മണിക്ക് തുടങ്ങി പൊങ്കാല ഒരുക്കിയ ശേഷം, കൂടെ ഉണ്ടായിരുന്ന ഏഷ്യാനെറ്റ് സീരിയൽ താരങ്ങളുമായി താരം സ്നേഹം പങ്കുവെച്ചു. പൊങ്കാല നിവേദിക്കാൻ വലിയ തിരക്കായിരുന്നു.

എങ്കിലും സൗകര്യത്തോടെയും, പ്രാർത്ഥനയോടെയും ഈ വർഷത്തെ പൊങ്കാല നിവേദിക്കാൻ സാധിച്ചതിൻ്റെ സന്തോഷത്തിലാണ് താരാ കല്യാൺ. സുധാപ്പുവിനും എനിക്കും വേണ്ടി ഞാനൊരു കൃഷ്ണൻ്റെ ബലൂൺ വാങ്ങിയെന്നും താരം പറയുകയുണ്ടായി. ചില വർഷങ്ങളിൽ പൊങ്കാലയിടാൻ സൗഭാഗ്യയും താരാ കല്യാണിൻ്റെ കൂടെ വരാറുണ്ടായിരുന്നു. എന്നാൽ ഈ വർഷം താരാ കല്യാൺ തനിച്ചാണ് വന്നിരിക്കുന്നത്. താരാ കല്യാണിൻ്റെ അമ്മ സുബലക്ഷ്മി മരിച്ചിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെങ്കിലും, അമ്മയുടെ ഓർമ്മകൾ പങ്കുവച്ചും താരാ കല്യാൺ എത്താറുണ്ട്.