ഇവിടം സ്വർഗ്ഗമാണ്.!! പൊന്നിൻ തിളക്കത്തിൽ ഗോൾഡൻ കുടുംബം; മകനോടൊപ്പം മാതാപിതാക്കളെയും ചേർത്ത് പിടിച്ച് ഷംന കാസിം.!! | Shamna Kkasim Happy With My Family Post Viral

Shamna Kkasim Happy With My Family Post Viral : മലയാള സിനിമയിലെ അറിയപ്പെടുന്ന നടിയും, നർത്തകിയും മോഡലുമാണ് ഷംന കാസിം. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് അറിയപ്പെട്ടിരുന്നത്. ‘2004-ൽ ‘ മഞ്ഞുപോലൊരു പെൺകുട്ടി ‘ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. എന്നാൽ തെലുങ്ക് ചിത്രമായ ‘ശ്രീ മഹാലക്ഷ്മി’ എന്ന ചിത്രത്തിലെ വേഷത്തിലൂടെ ഷംന

ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. യുഎഇയിൽ താമസമാക്കിയ ഷംന 2022- ഒക്ടോബറിൽൽ ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ സ്ഥാപകനും, സിഇഒയുമായ ഷാനിദ് ആസിഫ് അലിയെയാണ് വിവാഹം കഴിച്ചത്. പിന്നീട് ദുബൈയിൽ തന്നെ സ്ഥിരതാമസമാക്കിയ ഷംനയ്ക്ക് 2023 ഏപ്രിലിൽ ഒരു കുഞ്ഞു പിറക്കുകയും ചെയ്തു. വിവാഹ ശേഷം

സിനിമകളിൽ നിന്നൊക്കെ വിട്ടു നിന്ന ഷംന തൻ്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ‘മൈ സെൽഫ് ചിന്നത്തി’ എന്ന യുട്യൂബ് ചാനലിലൂടെ താരം ഗർഭിണിയായ വിശേഷങ്ങളൊക്കെ പങ്കുവച്ചിരുന്നു. കുഞ്ഞ് ജനിച്ചതിനു ശേഷമുള്ള വിശേഷങ്ങളുമായി താരം ചാനലിലൂടെ വരാറുണ്ട്. ഹംദാൻ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. കുഞ്ഞ് ജനിച്ചപ്പോൾ,

കുഞ്ഞിൻ്റെ മുഖം കാണിച്ചുള്ള ഫോട്ടോകൾ അധികം പങ്കുവച്ചില്ലെങ്കിലും, പിന്നീട് കുഞ്ഞുമായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്. ഇപ്പോൾ താരത്തിൻ്റെ ഭർത്താവ് ഷാനിദ് ആസിഫ് അലിതൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ കുടുംബത്തിൻ്റെ കൂടെയുള്ള മനോഹരമായ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഷാനിദിൻ്റെ ഉമ്മയും ഉപ്പയും, ഷംനയും ഷാനിദും, കുഞ്ഞ് ഹംദാനുമാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഹാപ്പി വിത്ത് മൈ ഫാമിലി എന്ന ക്യാപ്ഷനും ഷാഹിദ് നൽകുകയുണ്ടായി. നിരവധി പേരാണ് ഷംനയ്ക്കും കുടും സത്തിനും സ്നേഹത്തോടെയുള്ള കമൻറുമായി എത്തിയിരിക്കുന്നത്.