നടൻ ഷാജു ശ്രീധറിന്റെ വീട് കണ്ടോ.!? സ്വന്തമായി ഒരു വീട് വേണം എന്ന വലിയ സ്വപ്നം; ഹോം ടൂർ വീഡിയോ പങ്കുവെച്ച് ഷാജു ശ്രീധർ.!! | Shaju Shreedar Home Tour

Shaju Shreedar Home Tour : മിമിക്രി കലാരംഗത്ത് സജീവമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ഷാജു ശ്രീധർ. 1995 ൽ പുറത്തിറങ്ങിയ കോമഡി മിമിക്സ് ആക്ഷൻ 500 കൂടെയാണ് ഷാജു ശ്രീധർ മലയാള സിനിമ ലോകത്തേക്ക് എത്തിയത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിലും മിനിസ്‌ക്രീൻ പരമ്പരകളിലും താരം തിളങ്ങി. സിനിമ സീരിയൽ താരം ചാന്ദിനിയെ ആണ് ഷാജു വിവാഹം കഴിച്ചത്.

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണു ഇരുവരും വിവാഹിതരായത്. വിപ്ലവകരമായ ഒരു വിവാഹം ആയിരിന്നു ഇരുവരുടേതും. ഒരുമിക്കാൻ വീട്ടുകാർ സമ്മതിക്കാതിരുന്നതിനെ തുടർന്ന് ഒളിച്ചോടിപ്പോയായിരിന്നു ഇരുവരും വിവാഹിതരായത്. ക്ലാസിക്കൽ ഡാൻസർ കൂടിയായ ചാന്ദിനി വിവാഹശേഷം അഭിനയജീവിതത്തിൽ നിന്ന് മാറി നിൽക്കുകയാണ്. രണ്ട് പെൺകുട്ടികളാണ് ഇരുവർക്കും ഉള്ളത്. നീലാഞ്ജനയും നന്ദനയും ആണ് താരദമ്പതികളുടെ രണ്ട് പെണ്മക്കൾ.

അച്ഛനെയും അമ്മയെയും പോലെ സിനിമയിലേക്കാണ് ഇരുവരും കടന്ന് വരാൻ പോകുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ മകൾ ആയി ഇളയ മകൾ നീലാജ്ഞന അഭിനയിച്ചു. STD XX E 99 ബാച്ച് എന്ന ചിത്രത്തിലൂടെ നന്ദനയും സിനിമയിലേക്ക് കാലെടുത്തു വെയ്ക്കാൻ ഒരുങ്ങുകയാണ്. നമ്മളോടൊപ്പം ചെയ്യുന്ന റീലുകൾ ഷാജു ഇൻസ്റ്റാഗ്രാമിൽ പങ്ക് വെയ്ക്കാറുണ്ട് അത് കൊണ്ട് തന്നെ ഇരുവരും എല്ലാ മലയാളികൾക്കും സുപരിചിതരാണ്.

ഇപോഴിതാ പുതിയ ചിത്രങ്ങളുടെ തിരക്കുകളിൽ ആണ് താരം. എറണാകുളത്ത് വാങ്ങിയ ആഡംബര ഫ്ലാറ്റിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഒരു ഓൺലൈൻ ചാനൽ നടത്തിയ അഭിമുഖത്തിൽ ആണ് എറണാകുളത്തെ ഫ്ലാറ്റിന്റെ അതിമനോഹര കാഴ്ചകൾ പങ്ക് വെച്ചത്. ചാന്ദിനിയും കുട്ടികളും പാലക്കാടുള്ള കുടുംബവീട്ടിൽ ആയിരുന്നത് കൊണ്ട് ഷാജു മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അഭിനയത്തിൽ സജീവമല്ലെങ്കിലും തന്റെ ഡാൻസിങ് പ്രഫഷനുമായി തിരക്കിലാണ് ചാന്ദിനി. മനോഹരമായ പൂജാമുറിയും നല്ല വ്യൂവും ഒക്കെയുള്ള മനോഹരമായ ഫ്ലാറ്റ് ആണ് താരങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്.