വിശേഷം അറിയിച്ച് ചിപ്പി ചേച്ചി, പ്രിയപ്പെട്ടവർക്ക് ഒപ്പം കേക്ക് മുറിച്ച് ആഘോഷം; താരറാണിമാർ ഒന്നിച്ച് അടിപൊളി ആഘോഷം.!! | Chippy Renjith Special Women’s Day Celebration

Chippy Renjith Special Women’s Day Celebration : ഒരുകാലത്ത് മലയാള സിനിമയുടെ ശാലീനത്വം തുളുമ്പുന്ന മുഖമുദ്ര തന്നെയായിരുന്നു നടി ചിപ്പി. ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും താരം അഭിനയിച്ച കഥാപാത്രങ്ങൾ ഒക്കെ ഇന്നും മലയാളികൾക്ക് സുപരിചിതമാണ്.. വളരെ ചുരുങ്ങിയ സമയം കൊണ്ട് സിനിമ പ്രേമികൾക്കിടയിൽ വലിയൊരു സ്വാധീനം ചെലുത്തുവാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സാന്ത്വനം എന്ന പരമ്പരയിലാണ് താരം ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. ചിപ്പിയുടെ ദേവി എന്ന കഥാപാത്രം മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അതിനുശേഷം താരത്തെപ്പറ്റിയുള്ള വാർത്തകൾ നിറഞ്ഞത് ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചാണ്. അമ്മയുടെ കാരുണ്യത്തിനായി എല്ലാവർഷവും മുടങ്ങാതെ പൊങ്കാല അർപ്പിക്കുന്ന ചിപ്പി ഇത്തവണയും തിരുനടയിൽ എത്തിയത് മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു വനിതാദിനത്തോടനുബന്ധിച്ച് ചിപ്പി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.

ഹാപ്പി വുമൺസ് ഡേ എന്ന ക്യാപ്ഷനോടെ ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന വനിതാ താരങ്ങളെയെല്ലാം പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മേനക, മഞ്ജു പിള്ള തുടങ്ങിയ വലിയ ഒരു താരനിരതന്നെ ചിപ്പിയുടെ പോസ്റ്റിൽ നിറഞ്ഞുനിൽക്കുന്നു. ഇതിനുമുൻപും ഇവരൊന്നിച്ചുള്ള നിരവധി പോസ്റ്റുകൾ താരം തന്റെ ഇൻസ്റ്റഗ്രാം പേജുകളിൽ ഉൾപ്പെടെ പങ്കുവയ്ക്കുകയും അതൊക്കെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു വനിതാ ദിനത്തോട് അനുബന്ധിച്ച് കേക്ക് മുറിച്ച് ഇന്നത്തെ ദിവസം അങ്ങേയറ്റം സന്തോഷകരമാക്കിയിരിക്കുകയാണ് താരങ്ങൾ.

ഇതിന് താഴെ നിരവധി സഹതാരങ്ങളും ആരാധകരും കമൻറുകൾ രേഖപ്പെടുത്തി എത്തിയിട്ടുണ്ട്. ഈ സൗഹൃദം എന്നും ഇതുപോലെ ഉണ്ടാകട്ടെ എന്നാണ് ആളുകൾ അധികവും കമൻറ് ആയി കുറിക്കുന്നത്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിന്ന ചിപ്പി സാന്ത്വനം എന്ന പരമ്പരയിലൂടെ ശക്തമായ തിരിച്ചുവരമാണ് നടത്തിയിരിക്കുന്നത്. അതുകൊണ്ട് ഇനിയും ഒരുപാട് പരമ്പരകളിലും സിനിമകളിലും താരം നിറസാന്നിധ്യമായി തന്നെ ഉണ്ടാകണമെന്നാണ് ആരാധകർ പറയുന്നത്. തൻറെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയവർക്ക് മറുപടി നൽകുവാനും താരം മറന്നിട്ടില്ല