സംതൃപ്തിയോടെ നന്ദി പറഞ്ഞ് സംയുക്ത.!! ഈ പ്രായത്തിലും ബ്യൂട്ടി ക്വീൻ തന്നെ; ബിജു മേനോനോടൊപ്പം നേരിട്ടെത്തി താരം.!! | Samyuktha Varma Thanks To Everyone

Samyuktha Varma Thanks To Everyone : മലയാളികളുടെ ഗൃഹാതുരത്വം ഏറെക്കുറെ ഉറപ്പിച്ചിരിക്കുന്നത് ആദ്യകാല മലയാള സിനിമയിൽ തന്നെയാണ്. പഴയകാല ഓർമ്മകൾ വീണ്ടെടുക്കുന്നതിനും അതിനെ ഓമനിക്കുന്നതിനും പഴയകാല നടി നടന്മാരെയും നമ്മൾ അതുപോലെ മനസ്സിൽ സൂക്ഷിക്കുന്നു. ഇത്തരത്തിൽ മധ്യകാല മലയാള സിനിമയുടെ താര തരംഗം സൃഷ്ടിച്ച നടിയാണ് സംയുക്ത വർമ്മ.

സംയുക്ത വർമ്മയും മലയാള നടൻ ബിജു മേനോനും വിവാഹിതരായിട്ട് കാലം പലതു കഴിഞ്ഞു. ഇപ്പോഴും ദമ്പതിമാരുടെ ദാമ്പത്യം ഊഷ്മളതയോടെ നിലനിൽക്കുന്നു. ഇതിന് തെളിവാണ് സംയുക്ത വർമ്മ തന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾ. ആശംസ അറിയിച്ച എല്ലാവർക്കും നന്ദി എന്ന ക്യാപ്ഷനൊപ്പം മഞ്ഞ ബ്ലൗസും സെറ്റ് സാരിയും എടുത്തുള്ള ഫോട്ടോകളും ഒപ്പം വെള്ള ജുബ്ബയും

മുണ്ടും ധരിച്ച ബിജുമേനോന്റെ കൂടെ നിൽക്കുന്ന ഫോട്ടോയുമാണ് പങ്കുവെച്ചത്. ആത്മീയതയും യോഗയും യോഗ ചെയ്യുന്ന ചിത്രങ്ങളും ഒക്കെയാണ് സാധാരണ സംയുക്ത പങ്കുവെക്കാറുള്ളത്. വളരെ തിരഞ്ഞെടുത്തു മാത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ള സംയുക്ത വർമ്മയുടെ ചിത്രങ്ങൾ ആരാധകർ എല്ലായിപ്പോഴും ഏറ്റെടുക്കുന്നുണ്ട് താനും. തെങ്കാശിപ്പട്ടണം, കുബേരൻ തുടങ്ങി അനവധി വാണിജ്യ

വിജയങ്ങൾ കൈവരിച്ച സിനിമയുടെ ഭാഗമാകാൻ ചെറിയ കാലം കൊണ്ട് തന്നെ സംയുക്തയ്ക്ക് കഴിഞ്ഞു. ദ്വാരശയിൽ മണിദീപിക തെളിഞ്ഞു എന്ന പാട്ട് നാവിന്റെ തുമ്പത്ത് വരാത്ത മലയാളികൾ ഇല്ല. ഇങ്ങനെ ബിജുമേനോന്റെ കൂടെ സംയുക്ത ഒരുമിച്ച് അഭിനയിച്ച സിനിമകൾ കുറെയാണ്. അഭിനയത്തിന്റെ അവസാനം ഒരു മനോഹരമായ പ്രണയത്തിന്റെ തുടക്കം ആവുകയും 2002 നവംബറിൽ അവർ വിവാഹിതരാകുകയും ചെയ്തു. 2006 ദക്ഷ് ധാർമിക് എന്ന പൊന്നോമന പുത്രനും ഉണ്ടായി. 1999 ഇൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെ സിനിമ രംഗത്തേക്ക് അരങ്ങേറിയ സംയുക്ത സർഗ്ഗം, ചന്ദ്രനുദിക്കുന്ന ദിക്കിൽ, സ്വയംവരപ്പന്തൽ, മേഘസന്ദേശം, നരിമാൻ, ജീവിതം സുന്ദരമാണ് എന്നിങ്ങനെ 18 സിനിമകളോളം ചെയ്തു.