2255 മായി പിന്നെയും ലാലേട്ടൻ; ഇഷ്ട നമ്പറിൽ പുത്തൻ ആഡംബര കാരവാൻ സ്വന്തമാക്കി ലാലേട്ടൻ.!! | Mohanlal New Caravan Malayalam

Mohanlal New Caravan Malayalam : മലയാളികളുടെ പ്രിയ താരമാണ് മോഹന്‍ലാല്‍. ഈ താരരാജാവ് കയറികൂടാത്ത ഒരു മലയാളി മനസ്സും ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ താരവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ മോഹന്‍ലാലിന്റെ ഫാന്‍ പേജില്‍ പങ്കുവെച്ച ഒരു വാഹനത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുന്നത്.

ലാലേട്ടന്റെ ഗ്യാരേജില്‍ എത്തിയ പുതിയ അതിഥിയുടെ എത്തിയിരിക്കുന്നു. ഇദ്ദേഹത്തിന് പല മുന്തിയ ബ്രാന്‍ഡുകളുടെ വാഹനങ്ങളും ഉണ്ട്. ഇനിയുള്ള തന്റെ യാത്രകള്‍ക്കായി പുതിയ കാരവന്‍ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആവുകയാണ്. ഓജസ് ഓട്ടോമൊബൈൽസ് ആണ് മോഹൻലാലിൻറെ പുതിയ കാരവാന് നിർമിച്ചിരിക്കുന്നത്. സ്പെഷ്യൽ പർപ്പസ് വെഹിക്കിൾസ് നിർമിക്കുന്നതിൽ ഇവർ ശ്രദ്ധേയനാണ്.

എന്തായാലും ആരാധകരും വളരെ ആകാംക്ഷയോടെയാണ് പുതിയ വാര്‍ത്ത കേള്‍ക്കുന്നത്. താങ്കളുടെ പ്രിയതാരം പുതിയ വാഹനം സ്വന്തമാക്കിയതിന്റ സന്തോഷത്തിലാണ് അവര്‍. പുതിയ സിനിമയായ റാമിന്റെ ഷൂട്ടിംഗ് തിരക്കിലാണ് അദ്ദേഹം ഇപ്പോൾ . ഈ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് ആണ്. മോഹന്‍ലിന്റെ ലാംബി സ്‌കൂട്ടറും സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരുന്നു. കൗതുക വസ്തുക്കളുടെ വലിയ ശേഖരം സൂക്ഷിക്കുന്ന താരമാണ് മോഹന്‍ലാല്‍.

എറണാകുളത്തെ അദ്ദേഹത്തിന്റെ പുതിയ ഫ്‌ലാറ്റില്‍ ഒരു പഴയ മോഡല്‍ ലാംബി സ്‌കൂട്ടറുണ്ട്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന സിനിമയിലെ ഇട്ടിമാണി ഓടിച്ചിരുന്ന വണ്ടിയാണ് ലാംബി സ്കൂട്ടർ. പിന്നീട് ഈ സ്കൂട്ടർ നവീകരിച്ച ശേഷം അദ്ദേഹം തന്റെ പുതിയ ഫ്ലാറ്റിൽ അത് സ്ഥാപിച്ചു ചിത്രം പൂര്‍ത്തിയായപ്പോള്‍ മോഹന്‍ലാല്‍ ആ വാഹനം സ്വന്തമാക്കുകയായിരുന്നു. ആ സ്‌കൂട്ടറില്‍ ഇരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഭാര്യ സുപ്രിയയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്.