എമ്പുരാൻ തരംഗം.!! പ്രിയ സുഹൃത്തിന് ഒരു പിടി ഓർമ്മകൾ സമ്മാനിച്ച് ലാലേട്ടൻ ഡൽഹിയിലേക്ക്; സന്തോഷം പങ്കുവെച്ച് സമീർ ഹംസ.!! | Sameer Hamsa With Mohanlal And Suchitra Before L2 Empuraan

Sameer Hamsa With Mohanlal And Suchitra Before L2 Empuraan : മലയാളികൾ എന്നും നിറഞ്ഞ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും നോക്കിക്കാണുന്ന ചിത്രങ്ങളാണ് നടൻ മോഹൻലാലിന്റേത്. ഒടുവിലായി ഇപ്പോൾ പ്രഖ്യാപനത്തിനുശേഷം ആളുകൾ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറക്കുന്ന എമ്പുരാൻ തന്നെയാണ്.

ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന്റെ വിജയത്തിനുശേഷം ഇരുവരും ഒന്നിക്കുന്ന ലൂസിഫറിന്റെ തന്നെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ചിത്രം പ്രഖ്യാപനസമയം മുതൽ തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പൃഥ്വിരാജിന്റേതും അതുപോലെ മോഹൻലാലിന്റെയും കരിയറിലെ തന്നെ വൻ ഹിറ്റുകളിൽ ഒന്നുതന്നെയാകും എമ്പുരാൻ എന്നാണ് പ്രേക്ഷകർ ഉൾപ്പെടെ വിശ്വസിക്കുന്നത് ഇപ്പോൾ ജിത്തു ജോസഫ് ചിത്രമായ നേരിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയാക്കിയ മോഹൻലാൽ ഡൽഹിയിലേക്ക് മടങ്ങുന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. നേരിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തീകരിച്ച ലാൽ കൊച്ചിയിൽ എത്തിയ സന്തോഷം മോഹൻലാലിൻറെ അടുത്ത സുഹൃത്ത് സമീർ ഹംസയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

മോഹൻലാലിനും സുചിത്ര മോഹൻലാ ലിനും ഒപ്പമുള്ള ചിത്രമാണ് സമീർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എമ്പുരാന്റെ ചിത്രീകരണത്തിന് വേണ്ടി താരം ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഖിലായത്ത് ബുദ്ധ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങ്ങുകൾക്കും ഷൂട്ടിങ്ങിനോട് അനുബന്ധിച്ചുള്ള പരിക്ക് പൂർണമായി മാറിയശേഷം പൃഥ്വിരാജും എമ്പുരാൻറെ ചിത്രീകരണ തിരക്കുകളിൽ ഏർപ്പെട്ടിരിക്കുകയാണ് മോഹൻലാലിനു മുൻപേ തന്നെ പൃഥ്വിരാജ് ഡൽഹിയിലേക്ക് എത്തുകയും ചെയ്തിരുന്നു.

പൃഥ്വി സിനിമയിലും സിനിമ തിരക്കുകളിലും സജീവമാകുന്നതിന്റെ വിശേഷം മുൻപ് സുപ്രിയയും തൻറെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. മോഹൻലാലുമായി വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്ന സമീർ ഹംസ മുൻപും മോഹൻലാലിനും സുചിത്രയ്ക്കും ഒപ്പമുള്ള നിരവധി ചിത്രങ്ങൾ തൻറെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. എന്തുതന്നെയായാലും എമ്പുരാൻറെ വിശേഷങ്ങൾ ഒക്കെ ഏറ്റെടുക്കുന്ന മലയാളി സിനിമ പ്രേക്ഷകർ ഡൽഹിയിലേക്കുള്ള താര രാജാവിൻറെ യാത്രയും ഇപ്പോൾ ആഘോഷമാക്കുകയാണ്.