കുഞ്ഞ് ലൂക്കക്ക് ഒപ്പം തമിഴ് സുന്ദരിക്കും പിറന്നാൾ.!! മലയാളത്തിന്റെ താരപുത്രനെ കയ്യിലെടുത്ത് കൊഞ്ചിച്ച് തൃഷ; സന്തോഷം പങ്കുവെച്ച് മിയ.!! | Trisha And Luka Celebration Birthday Together
Trisha And Luka Birthday In A Same Day Post By Miya Malayalam : മലയാള സിനിമ പ്രേമികളുടെ പ്രിയതാരമാണ് മിയ ജോർജ്. നിരവധി സിനിമകളിൽ നായികയായി പ്രേക്ഷകർക്ക് മുമ്പിൽ എത്തിയ താരം. താരം തന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കു മുൻപിൽ എത്തിക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.
വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത് എങ്കിലും അഭിനയിച്ച കഥാപാത്രങ്ങളെ അത്രയും അനശ്വരമാക്കാൻ മിയക്ക് സാധിച്ചിട്ടുണ്ട്. 2008 മുതലാണ് മിയ സിനിമാരംഗത്ത് സജീവ സാന്നിധ്യമായത്. 2015 പുറത്തിറങ്ങിയ പൃഥ്വിരാജ് നായകനായ ചിത്രം അനാർക്കലിയിലെ ഡോക്ടർ ഷെറിൻ എന്ന മിയയുടെ വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി എന്ന നിലയിൽ മാത്രമല്ല നർത്തകി, മോഡൽ എന്ന നിലയിലും താരം പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. താരത്തിന്റെ ജീവിതപങ്കാളിയുടെ പേരാണ് അശ്വിൻ ഫിലിപ്പ്.
ഇവർക്ക് ഒരു മകനാണ് ഉള്ളത്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച് ഒരു ചിത്രമാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. പ്രശസ്ത തെന്നിന്ത്യൻ താരം തൃഷയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള ഒരു പോസ്റ്റാണ് ഇത്. തൃഷയുടെ ജന്മദിനവും മിയയുടെ മകന്റെ പിറന്നാൾ ദിനം ഒരേ ദിവസമാണ് ആഘോഷിക്കപ്പെടുന്നത്. തന്റെ കുടുംബത്തോടൊപ്പം നിൽക്കുന്ന തൃഷയുടെ ചിത്രമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. തന്റെ മകനെ തൃഷ എടുത്തു നിൽക്കുന്ന ഒരു ചിത്രവും മിയ പങ്കുവെച്ചതിലുണ്ട്. പങ്കുവെച്ച ചിത്രത്തിന് താഴെ ചില വരികൾ താരം കുറിച്ചിരിക്കുന്നു.
തൃഷയുടെ കൂടെ അഭിനയിക്കാൻ പറ്റിയത് ഒരുപാട് സന്തോഷമുള്ള കാര്യമാണെന്നും ഒരുപാട് തൃഷയിൽ നിന്നും പഠിക്കാൻ പറ്റിയെന്നും, എന്റെ മകനും തൃഷയ്ക്കും പിറന്നാൾ ആശംസകൾ എന്നുമാണ് കുറിച്ചിട്ടുള്ള വരികളുടെ രത്ന ചുരുക്കം. മിയ കുറിച്ചിരിക്കുന്ന വഴികൾ ഇങ്ങനെ. “Wishing our beloved Superstar Trisha a very happy Birthday. I feel great to have worked with u.There is yet to learn from u nd I will cherish all these moments I spend with u. And there is one mere reason to Love u. U & my son share same bday. Se here is my wishes to both my son & Trisha. Have a great year ahead”