മലർ മിസ് ഇനി ഡോക്ടറാണ്; എംബിബിഎസ് ബിരുദം സ്വന്തമാക്കി നടി സായ് പല്ലവി, മലർ മിസ്സിന് ആശംസയുമായി ആരാധകർ.!! | Sai Pallavi Successfully Completed MBBS Degree

Sai Pallavi Successfully Completed MBBS Degree : മലയാളികളുടെ മനസ്സിലേക്ക് പ്രേമമെന്ന ചിത്രത്തിലൂടെ എത്തിയ മലർ മിസ്സ്‌ എന്ന തെന്നിന്ത്യൻ സൂപ്പർതാരം സായ് പല്ലവി എംബിബിഎസ് ബിരുദധാരിയായി. സായിപ്പല്ലവി എംബിബിഎസ് എടുത്തത് ജോർജിയിലെ ടിബിഎൽസി എന്ന മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ്. തന്റെ അഭിനയജീവിതം മെഡിസിൻ പഠനത്തോടൊപ്പം ആണ് താരം കൊണ്ടു പോയിരുന്നത്.

പഠനോത്തോടൊപ്പം അഭിനയത്തിലെത്തി തെന്നിന്ത്യയിലെ സൂപ്പർതാരമായി വളരാനും സായിപ്പല്ലവിക്ക് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റെ കോൺവെക്കേഷൻ ചടങ്ങിൽ നിന്നുമുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ചടങ്ങിൽ വച്ച് ഡിഗ്രി ഏറ്റുവാങ്ങുന്നത് ഈ വീഡിയോയിൽ കാണാം.

നിരവധി ആരാധകനാണ് കമന്റിലൂടെ താരത്തിന് ആശംസകളുമായി എത്തിയിട്ടുള്ളത്. തെന്നിന്ത്യൻ സൂപ്പർതാരം മലയാളികൾക്ക് ഇന്നും മലർ എന്ന കഥാപാത്രത്തിന്റെ ഓർമ്മയിലാണ് കൂടുതൽ അറിയുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം നിധീഷ് തിവാരിയുടെ സംവിധാനത്തിൽ എത്തുന്ന രാമായണമാണ്. രാമായണത്തിൽ പ്രമേയമാക്കിയ ഒരുക്കുന്ന ചിത്രത്തിൽ സീതയായിട്ടാണ് നടി ചിത്രത്തിൽ അഭിനയിക്കുന്നത്. രൺബീർ കപൂർ രാമനായും അഭിനയിക്കും. സംവിധായകൻ ആദ്യം പരിഗണിച്ചിരുന്നത് ആലിയ ബട്ടിനെയാണ് എന്നാൽ താരം ചിത്രത്തിൽ നിന്ന് പിന്മാറിയെതിനെ തുടർന്നതിനാലാണ് സായി പല്ലവി ഈ വേഷത്തിലേക്ക് എത്തിയത്.

നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രാമായണം ഒരുക്കുന്നതായി 2020 ലാണ് നിർമ്മാതാവ് മധു മണ്ടേന അറിയിച്ചത്. കന്നട സൂപ്പർതാരം യാഷ് രാവണനെ അവതരിപ്പിക്കുമെന്നും കുംഭകർണ്ണനായി ബോബി ഡിയോളിനെയും പരിഗണിച്ചിരുന്നത് എന്നും അറിയിച്ചിരുന്നു. 835 കോടി രൂപയിലെ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് നിലവിൽ റിപ്പോർട്ടുകൾ വരുന്നത്. 2024 മാർച്ചിൽ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മൂന്നു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ റിലീസ് 2025ലാണ് എന്നാണ് റിപ്പോർട്ടുകൾ.