പൃഥ്വിരാജിന്റെ അല്ലേ മകൾ; സുപ്രിയക്ക് മകൾ അല്ലിയുടെ സൺ‌ഡേ സമ്മാനം,ഈ ഞായറാഴ്ച്ച കളറാണല്ലോ.!! | Alankrita Menon Prithviraj Sunday Gift To Supriya Menon

Alankrita Menon Prithviraj Sunday Gift To Supriya Menon : മലയാള സിനിമയിലെ പവർഫുൾ ജോഡികൾ ആരെന്ന ചോദ്യത്തിന് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും എന്നത് തർക്കങ്ങളില്ലാത്ത ഉത്തരമാണ്. അഭിനയത്തിൽ പൃഥ്വിരാജ് ശോഭിക്കുമ്പോൾ ചുരുങ്ങിയ കാലംകൊണ്ട് നിർമ്മാതാവെന്ന നിലയിൽ ആരാധക പ്രീതി ഏറ്റുവാങ്ങിയ വ്യക്തിയാണ് സുപ്രിയ മേനോൻ.

പൃഥ്വിരാജ് പ്രോഡക്ഷൻസിന്റെ അമരത്തിയാണ് സുപ്രിയ. സുപ്രിയയുടെ മകൾ അലി സുപ്രിയക്കായി എഴുതിയ കത്താണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാ കുന്നത്. ഹാപ്പി സൺ‌ഡേ മമ്മ എന്ന ടൈറ്റിലുള്ള കത്തിൽ ഈ ലോകത്തിലെ ഏറ്റവും ബെസ്റ്റ് അമ്മ നിങ്ങളാണെന്നാണ് അലി പറഞ്ഞിരിക്കുന്നത്. ഇതിനു മുന്നേയും അലി ഇതുപോലെ കത്തുകൾ എഴുതിയിട്ടുണ്ട്. ആ കത്തുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലകാറുണ്ട്. പൃഥ്വിരാജിന്റെ ഭാര്യ എന്ന മേല്‍വിലാസത്തിനപ്പുറം സിനിമയില്‍ തന്റേതായൊരിടം കണ്ടെത്തിയ വ്യക്തിത്വമാണ് സുപ്രിയ മേനോന്‍ 2011 ഏപ്രിലിലാണ് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വിവാഹം കഴിഞ്ഞിരുന്നത്. മാധ്യമ പ്രവർത്തക യായിരുന്നു സുപ്രിയ. പാലക്കാട് വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

2014 ൽ ഇരുവർക്കും മകൾ അലംകൃത ജനിച്ചു. മകളുടെ പ്രൈവസിയിൽ ഏറെ പ്രാധാന്യം നൽകുന്ന ഈ അമ്മ അവളുടെ ഫോട്ടോസ് ഒന്നും തന്നെ ഷെയർ ചെയ്യാറില്ല. മകളുടെ സ്വകാര്യതയെ ഇതെല്ലാം ബാധിക്കും എന്നാണ് സുപ്രിയ പറയാറുള്ളത്. നിരവധി ആരാധകരുള്ള താരദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയയും .ഇവർ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അതേസമയം സുപ്രിയയുടെ നിര്‍മ്മാണവും പൃഥ്വിരാജിന്റെ കേന്ദ്ര കഥാപാത്രവുമായ ഗോള്‍ഡ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേർ ഇതിനുതാഴെ അലിയെയും സുപ്രിയയേയും അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. അമ്മയെന്ന നിലയിൽ താരത്തിന്റെ വിജയമാണെന്ന് ചിലർ കമന്റ് ചെയ്തു. അലംകൃതയുടെ മനോഹരമായ എഴുത്തിനേയും പലരും അഭിനന്ദിചിരിക്കുകയാണ്.എല്ലാ അമ്മമാരേയും പോലെ മാതൃത്വം അത്ര എളുപ്പമുള്ള കാര്യമല്ല അല്ലിയുടെ കാര്യത്തിൽ ഞാൻ ചെയ്യുന്നത് ശരിയാണോ എന്നോർത്ത് പലപ്പോഴും കുറ്റബോധം തോന്നാറുണ്ട് എന്ന് സുപ്രിയ പറയാറുണ്ട്.