ജീവിതത്തിലെ ഏറ്റവും സുന്ദരമായ സമ്മാനം.!! സന്തോഷം പങ്കുവെച്ച് സന്തൂർ മമ്മിയും മകളും; ഇവർ വെറും പോളിയാണ് മച്ചാനെ.!! | Actress Nithya Das Happy With Daughter Naina Malayalam

Actress Nithya Das Happy With Daughter Naina Malayalam : മലയാളത്തിൽ ഒരുപിടി സിനിമകളിൽ അഭിനയിച്ചുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് നിത്യ ദാസ്. കോഴിക്കോടാണ് ജനനം. മോഹൻ ദാസാണ് നിത്യയുടെ പിതാവ്. 2007 ജൂൺ ൽ ഗുരുവായൂരിൽ വെച്ചായിരുന്നു നിത്യ ദാസ് അരവിന്ദ് സിംഗ് ജംവാളിനെ വിവാഹം കഴിച്ചത്. 2008 ൽ ജനിച്ച നൈന ജംവാൾ എന്ന മകളും 2018ൽ ജനിച്ച നമൻ സിംഗ് ജംവാളുമാണ് ദമ്പതികൾക്.

കാശ്മീരിൽ സ്ഥിരതാമസമാക്കിയവർ ഇപ്പോൾ കോഴിക്കോട്ടേക് താമസം മാറി. വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും നിത്യ സാന്നിധ്യം അറിയിക്കാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ കുടുംബവിശേഷങ്ങളും യാത്രവിശേഷങ്ങളുമെല്ലാം ഇടയ്ക്കു താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകൾ നൈനകൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിത്യ. നിങ്ങൾ സഹോദരികളാണോ, ഇരട്ടകളാണോ ഇതിലാര അമ്മ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമെന്റുകൾ.

നൈനകൊപ്പമുള്ള കിടിലൻ നൃതത്തിന്റെ വീഡിയോകളും നിത്യ പങ്കുവെച്ചിരുന്നു. ‘ഉടി ഉടി ജായെ’ എന്ന ഹിന്ദി ഗാനത്തിനൊത്താണ് നിത്യയുടെയും മകളുടെയും ഡാൻസ്. ‘ഈ ലോകം നൽകുന്ന ഏറ്റവും മനോഹരമായ സമ്മാനങ്ങളിൽ ഒന്നാണ് മകൾ’ എന്ന് ഇന്റഗ്രാമിൽ കഴിഞ്ഞ ദിവസം നിത്യ പങ്കുവെച്ചിരുന്നു. 2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയായിരുന്നു നിത്യ ദാസ് തന്റെ അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്.

ആ വർഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ്‌ ഫിലിം അവാർഡും അന്ന് താരത്തിന് ലഭിച്ചിരുന്നു. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമൻ, കുഞ്ഞികൂനൻ, കഥവിശേഷൻ തുടങ്ങിയ ചിത്രത്തിൽ അഭിനയിച്ചു. 2007 ൽ പുറത്തിറങ്ങിയ സൂര്യകിരീടംമാണ് അവസാനം അഭിനയിച്ച ചിത്രം. വിവാഹശേഷം മിനി സ്‌ക്രീനിൽ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം, തമിഴ് ഭാഷകളിൽ നിരവധി സീരിയലുകളിൽ അഭിനയിച്ചു. ഇപ്പോൾ കുറെ വർഷങ്ങൾക് ശേഷം വീണ്ടും നിത്യ ദാസ് സിനിമയിലേക് തിരിച്ചെത്തുന്നു. 2022 ൽ ഇറങ്ങാനിരിക്കുന്ന ‘പള്ളിമണി’ എന്ന ചിത്രത്തിലാണ്.