ഒരു വർഷത്തിന് ശേഷം വീണ്ടും വിശേഷം.!! നായികക്ക് സർപ്രൈസ് ഒരുക്കി ഗായകൻ; ജീവിതത്തിൽ നല്ലൊരു പാതിയെ തന്നതിന് നന്ദി പറഞ്ഞ് വിജയ് മാധവ്.!! | Devikaa Nambiaar Happy News

Devikaa Nambiaar Happy News : മിനിസ്ക്രീൻ പരമ്പരകളിലൂടെ ആളുകളുടെ മനസ്സിൽ കയറി പറ്റിയ താരമാണ് ദേവിക നമ്പ്യാർ. അഭിനയത്രി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയായ ദേവിക വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സംഗീത ലോകത്ത് തിളങ്ങിനിൽക്കുന്ന വിജയ് നമ്പ്യാരെയാണ് താരം ജീവിതപങ്കാളിയായി കണ്ടെത്തിയത്. പിന്നീട് ഇങ്ങോട്ട് ദേവികയുടെ

ജീവിതത്തിൽ നടക്കുന്ന എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആളുകൾ വളരെ പെട്ടെന്ന് തന്നെ അറിയാറുണ്ടായിരുന്നു. വളകാപ്പും, ഫോട്ടോഷൂട്ടും ഒക്കെ ആളുകൾ ഇരുകൈയും നീട്ടിയാണ് ഏറ്റെടുത്തത്. സംഗീതം പഠിച്ചിട്ട് പോലുമില്ലാത്ത ദേവിക വിജയുടെ കൈപിടിച്ച് റെക്കോർഡിങ് സ്റ്റുഡിയോകളിലേക്ക് നടന്നു കയറിയതും പാട്ടുകൾക്ക് ശബ്ദം നൽകിയത് ഒക്കെ അത്ഭുതത്തോടെയാണ് ആളുകൾ നോക്കി

കണ്ടിട്ടുള്ളത് ഇന്ന് ദേവികയുടെ പിറന്നാളാണ്. അതിന്റെ വിശേഷവും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് താരങ്ങൾ ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കുന്ന ദേവിയുടെ അടുത്ത് ക്യാമറയും ഓണാക്കി ആത്മജയും കയ്യിലേന്തി ചെന്നിരിക്കുകയാണ് വിജയ് നമ്പ്യാർ. പിന്നീട് ദേവികക്ക് പിറന്നാൾ ആശംസകൾ അറിയിക്കുന്നുമുണ്ട്. തന്റെ ജീവിതത്തിൽ ഇതുവരെ എല്ലാം

നല്ല കാര്യങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്നും ഇന്നു രാവിലെ വിളക്ക് കത്തിച്ച് ദൈവത്തിന് അതിനൊക്കെ നന്ദി പറഞ്ഞു എന്നുമാണ് ദേവിക പറയുന്നത്. അതേസമയം തന്നെ ഇന്ന് ആക്ഷൻ ഹീറോ രജനീകാന്തിന്റെ ജന്മം ദിനമാണെന്ന് വിജയ് ദേവികയോട് പറയുന്നുണ്ട്. നല്ലൊരു കുടുംബത്തെയും നല്ല കുറെ ബന്ധുക്കളെയും നല്ലൊരു ജീവിതവും തന്നതിന് എന്നും ദൈവത്തിന് നന്ദിയുള്ളവളാണ് താനെന്നും എന്തുകൊണ്ടാണ് വിജയ് എന്ന് എല്ലാവരും വിവാഹത്തിന് മുൻപ് ചോദിച്ചിരുന്നു, എന്നാൽ എനിക്ക് ഉറപ്പായിരുന്നു ദൈവം എനിക്ക് തരുന്നത് നല്ലൊരു പാതി ആയിരിക്കുമെന്ന് ദേവിക വീഡിയോയിൽ പറയുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ദേവികയ്ക്ക് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.