കുട്ടി ഏത് കോളേജിലാ.!? പേർളിക്ക് ഒപ്പമുള്ള ആളെ മനസ്സിലായോ.!? അമ്മയുടെ അച്ചു വരുന്നു സാക്ഷാൽ ക്യൂൻ എലിസമ്പത്തുമായി.!! | Pearle Maaney Meera Jasmine Latest Reel Viral

Pearle Maaney Meera Jasmine Latest Reel Viral : വർഷമെത്ര കഴിഞ്ഞാലും സിനിമയിലെ ചില സീനുകൾ പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയാറുണ്ട് അതിന് കാരണം ആ സീനിലെ ഡയലോഗുകളും അത് അഭിനയിച്ചു ഫലിപ്പിക്കുന്ന താരങ്ങളുടെ അസാമാന്യ അഭിനയ മികവുമൊക്കെയാണ്. അത്തരത്തിൽ ഒരു സീൻ ആയിരുന്നു സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ അച്ചുവിന്റെ

അമ്മയിലെ കടുകുവറ സീൻ. ഉർവശിയും മീരാ ജാസ്മിനും തകർത്താഭിനയിച്ച ഈ സീനും ചിത്രവുമെല്ലാം ഫ്രഷ്നെസ്സോടെ തന്നെ ആരാധകരുടെ മനസ്സിൽ ഇന്നും ഉണ്ടെന്നതാണ് സത്യം.അമ്മയുടെയും മകളുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു അച്ചുവിന്റെ അമ്മ. വീട്ടിൽ ഇംഗ്ലീഷ് മാത്രം സംസാരിച്ചു ഇംഗ്ലീഷ് പഠിക്കാൻ ശ്രമിക്കുന്ന അമ്മയും എഞ്ചിനീയർ ആയ

മകളും തമ്മിലുള്ള രസകരമായ മുഹൂർത്തമാണ് കടുകുവറ സീൻ. വെണ്ടയ്ക്ക കറി ഉണ്ടാക്കാൻ ഇംഗ്ലീഷിൽ മകൾക്ക് പറഞ്ഞു കൊടുക്കുന്ന അമ്മയെ തോൽപ്പിച്ചു കൊണ്ട് വെള്ളം പോലെ മകൾ പറയുന്ന ഇംഗ്ലീഷിന് മുന്നിൽ പകച്ചു നിൽക്കുന്ന അമ്മയെ ആണ് അവസാനം കാണാൻ കഴിയുന്നത്. നിരവധി റീലുകളിലൂടെ പലരും ഈ സീൻ റീ ക്രിയേറ്റ് ചെയ്യുന്നത് കാണാറുണ്ട്. എന്നാൽ ഇത്തവണ ഈ റീലുമായി

എത്തിയിരിക്കുന്നത് പേളി മാണിയാണ് ഉർവശിയായി പേളി മാണി എത്തിയപ്പോൾ മീരാ ജാസ്മിൻ ആയി എത്തിയ ആളെ കണ്ടാണ് എല്ലാവരും ഞെട്ടി അത് മറ്റാരും ആയിരുന്നില്ല മീരാ ജാസ്മിൻ തന്നെ ആയിരുന്നു.ഒരുപാട് നാളുകൾക്ക് ശേഷം മീരാ ജാസ്മിനെ ഇങ്ങനെ കാണാൻ കഴിഞ്ഞ ത്രില്ലിലാണ് മീരയുടെ ആരാധകർ.എന്നാൽ ആരാധകർക്ക് മറ്റൊരു സർപ്രൈസ് കൂടി താരത്തിന്റെ വകയുണ്ട്. അത് മറ്റൊന്നുമല്ല താരം നായികയായ പുതിയ ചിത്രമാണ്.അച്ചുവിന്റെ അമ്മയിൽ ഇംഗ്ലീഷിൽ സംസാരിക്കുന്ന ഇർവാശിയോട് മീര ജാസ്മിൻ ചോദിക്കുന്നുണ്ട് അമ്മയാരാ ക്യൂൻ എലിസബത്ത് ആണോ എന്ന്. രസകരമായ കാര്യം അത് തന്നെയാണ് ചിത്രത്തിന്റെ പേരും എന്നതാണ്.എം പത്മകുമാർ സംവിധാനം ചെയ്യുന്ന ക്യൂൻ എലിസമ്പത്ത് ഈ മാസം 29ന് തിയേറ്ററുകളിൽ എത്തും. നരേൻ ആണ് ചിത്രത്തിലെ നായകൻ.