കുഞ്ഞിനായുള്ള കാത്തിരിപ്പിൽ ഒരു വിദേശ യാത്ര.!! പുതിയ സന്തോഷം പങ്കുവെച്ച് മാത്തുക്കുട്ടി; എലിസബത്തിനും മാത്തുക്കുട്ടിക്കും ആശംസകൾ നേർന്ന് ആരാധകർ.!! | RJ Mathukkutty Happy Moments With Wife

RJ Mathukkutty Happy Moments With Wife : ഉടൻ പണം എന്ന മഴവിൽ മനോരമയിലെ പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ താരമാണ് ആർ ജെ മാത്തുക്കുട്ടി. നിർമ്മാതാവ്, നടൻ, മുൻ ആർ ജെ എന്നീ നിലകളിലൊക്കെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്.

2023 ഡിസംബർ മാസത്തോടെയായിരുന്നു മാത്തുക്കുട്ടിയും ഡോക്ടർ എലിസബത്തും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിൻറെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി വരുന്നതിന്റെ സന്തോഷവും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുണ്ടായി. കുഞ്ഞിൻറെ ജെൻഡർ റിവീൽ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു തങ്ങൾ ആദ്യത്തെ കണ്മണിക്ക് ഉള്ള കാത്തിരിപ്പിലാണെന്ന് താരങ്ങൾ വ്യക്തമാക്കിയത്.

ഇപ്പോൾ അതിനു പിന്നാലെ ഞങ്ങൾ എന്ന അടിക്കുറിപ്പോടെ വിദേശരാജ്യത്ത് നിന്ന് ഭാര്യക്കൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മാത്തുക്കുട്ടി. തങ്ങളുടെ ഒന്നാം വിവാഹ വാർഷിക ദിനത്തിൽ തങ്ങൾക്കൊപ്പം ഒരു കുഞ്ഞ് അതിഥിയും ഉണ്ടായിരിക്കും എന്ന ഉറപ്പാണ് എന്ന് താരങ്ങൾ ആളുകളിലേക്ക് എത്തിക്കുന്നത്. നിരവധി പേരാണ് ഇവർക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മാത്തുക്കുട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് എലിസബത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുത്തിരുന്നു.

പിന്നാലെയാണ് ഏപ്രിൽ മാസത്തോടെ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞെത്തുന്ന സന്തോഷവും താരം ആളുകളിലേക്ക് എത്തിച്ചത്. ആർജെ എന്ന നിലയിൽ പ്രശസ്തനായ താരം കുഞ്ഞെൽദോ എന്ന ചിത്രം സംവിധാനം ചെയ്താണ് മലയാളസിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് മാത്തുക്കുട്ടിയും എലിസബത്തും ജീവിതത്തിൽ ഒന്നു ചേർന്നത്. അതിൻറെ സന്തോഷവും മാത്തുക്കുട്ടിയുടെ ജന്മദിനത്തിൽ എലിസബത്ത് പങ്കുവെച്ച പോസ്റ്റിൽ നിന്ന് വ്യക്തമാണ്. ഉടൻ പണം എന്ന പരിപാടിയിൽ മാത്തുക്കുട്ടിയുടെ സഹതാരമായി എത്തിയ കലേഷ് ആണ് ഇരുവരുടെയും പ്രണയത്തിന് പച്ചക്കൊടി കാണിച്ചതെന്ന് അന്ന് എലിസബത്ത് പങ്കുവെച്ച പോസ്റ്റിന് താഴെയുള്ള ആദ്യ കമന്റിൽ നിന്ന് വ്യക്തമാണ്.